കത്തോലിക്ക വിശ്വാസം സ്വീകരിച്ചതിന് ഹനോവേര്‍ രാജകുമാരിയെ പുറത്താക്കി 

കത്തോലിക്ക വിശ്വാസം സ്വീകരിച്ചതിന് ഹനോവേറിലെ രാജകുമാരിയായ അലെക്സാണ്ട്രയെ രാജകുടുംബത്തില്‍ നിന്നും പുറത്താക്കി. മോനാകോ രാജകുടുംബത്തില്‍ പെട്ട ഒരാളാണ് ഇവര്‍.

റോയല്‍ സെന്‍ട്രല്‍ എന്ന ഒരു മാധ്യമമാണ് സെപ്റ്റംബര്‍ 27-ന് ഈ വാര്‍ത്ത‍ പുറത്തു വിട്ടത്.  ബ്രിട്ടീഷ്‌ കുടുംബത്തില്‍ നിന്ന് തന്നെ പുറത്താക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇംഗ്ലണ്ടിലെ സഭയുടെ തലപ്പത്ത് ഇരിക്കുന്നത് ബ്രിട്ടീഷ്‌ ഏകാധിപതികള്‍ ആയതിനാല്‍ തന്നെ,  ബ്രിട്ടീഷ്‌ നിയമ വ്യവസ്ഥ അനുസരിച്ച് കത്തോലികര്‍ക്ക് കീരീടവകാശം നല്‍കാറില്ല. ഈ സാഹചര്യത്തിലാണ് രാജകുമാരിയായ അലെക്സാണ്ട്രയെ പുറത്താക്കിയത്.

2013-ളെ ദി സക്സേഷന്‍ ടോ ദി ക്രൌണ്‍ ആക്ട്‌ പ്രകാരം അവകാശികള്‍ക്ക് കാത്തോലികരേ മാത്രമേ വിവാഹം കഴിക്കാന്‍ അവകാശമുള്ളൂ. എന്നാല്‍ അവകാശി കത്തോലിക്കാ വിശ്വാസി ആകാന്‍ അനുവദിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.