ഹാഗിയ സോഫിയ മോസ്‌കാക്കി മാറ്റുന്നത് അപലപനീയമെന്ന് കെസിബിസി ഐക്യജാഗ്രതാകമ്മീഷന്‍

ഇസ്താംബൂളിലെ ചരിത്രപ്രസിദ്ധമായ ഹാഗിയ സോഫിയ മ്യൂസിയം മോസ്‌കാക്കി മാറ്റാനുള്ള തുര്‍ക്കി ഭരണകൂടത്തിന്റെ തീരുമാനം അപലപനീയമെന്ന് കെസിബിസി ഐക്യജാഗ്രതാകമ്മീഷന്‍. ഫാ. സാജു കുത്തോടിപുത്തന്‍പുരയില്‍ സെക്രട്ടറിയും ഫാ. വര്‍ഗ്ഗീസ് വള്ളിക്കാട്ട് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായിട്ടുള്ള കമ്മീഷനാണ് പത്രക്കുറിപ്പിലൂടെ പ്രസ്തുത വിഷയത്തില്‍ കേരള കത്തോലിക്കാ സഭയുടെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്.

ആഗോളതലത്തില്‍ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമിക മതതീവ്രവാദത്തിന് വലിയ ഉദാഹരണമാണ് ഈ തീരുമാനമെന്നും കത്തോലിയ്ക്കാ സഭയ്ക്കും മതേതരത്വത്തെ ഉയര്‍ന്ന മൂല്യമായി കണക്കാക്കുന്ന പൊതുസമൂഹത്തിനും ഈ നടപടി ഏറെ വേദനാജനകമാണെന്നും കമ്മീഷന്‍ വിലയിരുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.