127 വർഷം പഴക്കമുള്ള ബൈബിളിൽ കൈവച്ചു സത്യപ്രതിജ്ഞ ചെയ്തു ജോ ബൈഡൻ

അമേരിക്കയുടെ നാൽപ്പത്തി ആറാമത് പ്രസിഡന്റായി ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്തത് 127 വർഷം പഴക്കമുള്ള ബൈബിളിൽ കൈവച്ചു കൊണ്ട്. അമേരിക്കയുടെ ചരിത്രത്തിലെ രണ്ടാമത്തെ കത്തോലിക്കനായ പ്രസിഡണ്ട് ആണ് ജോ ബൈഡൻ.

127 വർഷം പഴക്കമുള്ള കുടുംബ ബൈബിൾ ആണ് ബൈഡൻ ഉപയോഗിച്ചത്. 1893 മുതൽ അദ്ദേഹത്തിൻറെ കുടുംബം ഉപയോഗിച്ച് വരുന്നതാണ് ഈ ബൈബിൾ. 1973 -ൽ അമേരിക്കൻ സെനറ്റിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടതു മുതൽ എല്ലാ സത്യപ്രതിജ്ഞാ ചടങ്ങിനും ബൈഡൻ ഉപയോഗിച്ചിരുന്നത് ഈ ബൈബിൾ ആണ്. പ്രസിഡന്റ് ഒബാമയുടെ വൈസ് പ്രസിഡന്റായി അദ്ദേഹം അധികാരമേറ്റ രണ്ടു പ്രാവശ്യവും സത്യപ്രതിജ്ഞയ്ക്കായി കുടുംബ ബൈബിൾ തന്നെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ജോ ബൈഡന്റെ പരേതനായ മകൻ ബ്യൂ ബിഡനും സത്യപ്രതിജ്ഞാ ചടങ്ങിൽ കുടുംബ ബൈബിൾ ഉപയോഗിച്ചു.

കത്തോലിക്കാ വിശ്വാസിയാണ് ജോ ബൈഡൻ എങ്കിലും ക്രൈസ്തവ മൂല്യങ്ങളായ ജീവന്റെ സംരക്ഷണം, ആരാധന സ്വാതന്ത്ര്യം തുടങ്ങിയവയോടുള്ള അദ്ദേഹത്തിന്റെ നിലപാട് ക്രൈസ്തവ വിശ്വാസികളെയും നേതാക്കളെയും ചൊടിപ്പിച്ചിട്ടുണ്ട്. ഒരു രാജ്യത്തിന്റെ നേതൃ നിരയിലേക്ക് അദ്ദേഹം എത്തുമ്പോൾ പ്രൊ ലൈഫ് പ്രവർത്തകരും വിശ്വാസികളും ഏറെ ആകാംഷയോടെയും ഭീതിയോടെയും ആണ് അദ്ദേഹത്തിന്റെ നിലപാടുകളെ കാണുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.