2025 -ലെ ജൂബിലിയുടെ ഒരുക്കങ്ങൾ വത്തിക്കാനിൽ തുടങ്ങി

2025 -ലെ ജൂബിലി വർഷത്തിനായുള്ള ഒരുക്കങ്ങൾ വത്തിക്കാനിൽ ആരംഭിച്ചു. പുതിയ സുവിശേഷവൽക്കരണത്തിന്റെ പ്രചാരണത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിലിനെ ഫ്രാൻസിസ് മാർപാപ്പ അതിന്റെ ഏകോപനം ഏൽപ്പിച്ചതായി ഡിസംബർ 26 -ന് വത്തിക്കാൻ പ്രസ് ഓഫീസ് റിപ്പോർട്ട് ചെയ്തു.

നവംബർ 18 -ന് ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച റോമിന്റെ പുതിയ മേയർ, റോബർട്ടോ ഗ്വാൾട്ടിയേരി ജൂബിലിയെക്കുറിച്ചു പരാമർശിച്ചു. സന്ദർശനത്തിന്റെ അവസാനം, ഈ പരിപാടിയുടെ രൂപീകരണത്തിൽ പരിശുദ്ധ സിംഹാസനവുമായി സഹകരിക്കാനുള്ള തന്റെ ആഗ്രഹവും മേയർ റോബർട്ടോ അറിയിച്ചു.

2025 -ലെ ജൂബിലി വർഷത്തിൽ ലോകമെമ്പാടുമുള്ള ധാരാളം കത്തോലിക്കർ വത്തിക്കാനിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്. ജൂബിലി വേളയിൽ, തീർത്ഥാടകർ അപ്പോസ്തലന്മാരായ പത്രോസിന്റെയും പൗലോസിന്റെയും ശവകുടീരങ്ങൾ സന്ദർശിക്കുകയും അനുഗ്രഹങ്ങൾക്കായി റോമിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിലിലൂടെ കടന്നുപോകുകയും ചെയ്യുന്ന പതിവുണ്ട്. യഥാർത്ഥത്തിൽ 50 വർഷത്തിലൊരിക്കൽ ആഘോഷിക്കുന്ന സാധാരണ ജൂബിലികൾ ഇപ്പോൾ ഓരോ 25 വർഷത്തിലുമാണ് ആഘോഷിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.