മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: ഒക്ടോബർ 23

ഒക്ടോബർ  23 ഞായർ

ഈശോയോടൊപ്പം സുപ്രഭാതം

സ്വർഗ്ഗീയ പിതാവേ, പുതിയ ആഴ്ചയുടെ ആരംഭത്തിൽ   ഞാൻ അങ്ങേ സ്തുതിക്കുന്നു, ആരാധിക്കുന്നു. സകല നന്മകൾക്കും നന്ദി പറയുന്നു.  അങ്ങിൽ വിശ്രമിക്കേണ്ട ഈ ദിനത്തിൽ  അൾത്താരയിലെ ബലിയിൽ നിന്ന് ശക്തി സ്വീകരിച്ച് ജീവിതത്തിന്റെ കർമ്മ മണ്ഡലങ്ങളിൽ സൗരഭ്യം പരത്താൻ എന്നെ സഹായിക്കണമേ. ഇന്നേദിനം നിന്റെ തിരുവചനം എന്റെ പാതകളിൽ പ്രകാശം വിതറട്ടെ  ഇന്നത്തെ എന്റെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“കാരുണ്യ പ്രവർത്തി ചെയുന്ന ആരും മരണത്തെ ഭയപ്പെടുന്നില്ല.” (ഫ്രാൻസീസ് പാപ്പാ)

ഈശോയോടൊപ്പം രാത്രി

“ദൈവമേ പാപിയായ  എന്നിൽ കനിയണമേ .”(ലൂക്കാ, 18: 13 )  ദൈവമേ, ഇന്നേ ദിവസം കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ചെലവഴിക്കാനും, സന്തോഷമനുഭവിക്കാനും സാധിച്ചതിനു      ഞാൻ നന്ദി പറയുന്നു.  ഇന്നേദിനം  നിന്റെ വചനങ്ങളെക്കാൾ എന്റെ തീരുമാനങ്ങൾക്കും ഹിതങ്ങൾക്കും പ്രാമുഖ്യം നൽകി, എന്റെ ഉത്തരവാദിത്വങ്ങളിൽ ഉദാസീനത കാട്ടിയതിനു  എന്നോടു  ക്ഷമിക്കണമേ.  നാളെ ദൈവഹിതം പ്രകാരം എന്റെ  ജീവിതം ക്രമപ്പെടുത്താൻ എന്നെ സഹായിക്കേണമേ.  ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.