മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: ഡിസംബർ 30

ഈശോയോടൊപ്പം സുപ്രഭാതം

നിത്യനായ പിതാവേ, ഞാൻ എന്റെ ഹൃദയം നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു. ഇന്നത്തെ എന്റെ എല്ലാ ജോലികളും ഏറ്റവും നിസ്സാരമായവ പോലും നിന്റെ മഹത്വത്തിനു വേണ്ടി ചെയ്യാൻ എന്നെ സഹായിക്കണമേ. നിന്റെ പരിശുദ്ധ ഹൃദയത്തോടു ഐക്യപ്പെട്ടു കൊണ്ട്  പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടിയും എല്ലാവരും പുൽകൂട്ടിലെ ഉണ്ണിയേശുവിന്റെ ജീവിത ലാളിത്യവും സന്തോഷവും അനുഭവിക്കാനും ഇന്നത്തെ എന്റെ ജീവിതം കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

നമ്മോടുകൂടെയുള്ള  സ്നേഹമായ ദൈവം, ഒരു ദരിദ്രനായി നമ്മുടെ ഇടയിൽ നമ്മളെപ്പോലെ ഒരുവനായി, അവൻ ആർദ്രതയോടെ  നമ്മളെ അവനിലേക്കു അടുപ്പിക്കുന്നു.  ” (ഫ്രാൻസീസ് പാപ്പ )

ഈശോയോടൊപ്പം രാത്രി

“കര്‍ത്താവിനെ കണ്ടെത്താന്‍ കഴിയുന്ന ഇപ്പോള്‍ത്തന്നെ അവിടുത്തെ അന്വേഷിക്കുവിന്‍; അവിടുന്ന്‌ അരികെയുള്ളപ്പോള്‍ അവിടുത്തെ വിളിക്കുവിന്‍.(ഏശയ്യാ 55:6 ). ദൈവമേ, എന്റെ  വഴിയിൽ  നി തന്ന സ്നേഹ സാന്നിധ്യത്തിനു ഞാൻ നന്ദി പറയുന്നു.  ഇന്നേദിനം നിന്റെ വഴികൾ പിഞ്ചെല്ലാതെ എന്റെ അയൽക്കാരെ അവഗണിച്ചതിനു  എന്നോടു  ക്ഷമിക്കണമേ.  ദൈവമേ ഈ രാത്രിയിൽ എന്നെ നീ സൗഖ്യപ്പെടുത്തണമേ.  നാളെ നിന്റെ  നിമന്ത്രണങ്ങൾക്ക് കാതോർത്ത്   സ്നേഹത്തിന്റെയും എളിമയുടെയും വഴികളിലൂടെ സഞ്ചരിക്കാൻ  എന്നെ സഹായിക്കേണമേ.  ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.