മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: ഡിസംബർ 21

ഈശോയോടൊപ്പം സുപ്രഭാതം

സ്വർഗ്ഗീയ പിതാവേ, ഈ ദിനത്തിൽ നിന്റെ ദിവ്യ സുതന്റെ ആഗമനത്തിനു വേണ്ടി വിശ്വാസപൂർവ്വം ഞാൻ ഒരുങ്ങുമ്പോൾ  ഇന്നു ഞാൻ കണ്ടുമുട്ടുന്നവർക്കെല്ലാം അങ്ങയുടെ സ്നേഹം പകർന്നു നൽകാൻ  എന്നെ സഹായിക്കണമേ. സത്യത്തിലും ഉപവിയിലും ഞാൻ മറ്റുള്ളവർക്ക് ശുശ്രൂഷ ചെയ്ത് ഉണ്ണിയേശുവിനായുള്ള പുൽകൂടൊരുക്കാൻ എന്നെ സഹായിക്കണമേ. ഇന്നത്തെ എന്റെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“നമ്മൾ  സത്യമായും യേശുവിനെ കണ്ടുമുട്ടി എന്നതിന്റെ വ്യക്തമായ അടയാളമാണ്  മറ്റുള്ളവരോടുള്ള സമ്പർക്കത്തിൽ നാം  കാണിക്കുന്ന സന്തോഷം.” (ഫ്രാൻസീസ് പാപ്പാ)

ഈശോയോടൊപ്പം  രാത്രി

“മനുഷ്യർ നിങ്ങളുടെ സത് പ്രവൃത്തികൾ കണ്ട്, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ ”  (മത്താ 5:16). ദൈവമേ അങ്ങയുടെ സ്നേഹത്തിന്റെ വലിയ സമ്മാനത്തിനു ഞാൻ  ഞാൻ നന്ദി പറയുന്നു. ഇന്നേ ദിവസം  അങ്ങയുടെ സ്നേഹത്തിനു പ്രത്യുത്തരം നൽകാതെ എന്റെ  വാക്കുകളിലൂടെയും,  പ്രവൃത്തികളിലൂടെയും, ചുറ്റുമുള്ളവരെ വേദനിപ്പിച്ചതിന് ഞാൻ മാപ്പു ചോദിക്കുന്നു. നാളെ ഞാൻ തെറ്റു ചെയ്തവരോട് ക്ഷമ ചോദിച്ചുകൊണ്ട്, അങ്ങയുടെ സ്നേഹത്തിന്റെ ജ്വലിക്കുന്ന സാക്ഷിയാകാൻ എനിക്ക് അനുഗ്രഹം  നൽകേണമേ. ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ…

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.