മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: ഡിസംബർ 20

ഈശോയോടൊപ്പം സുപ്രഭാതം

സ്വർഗ്ഗീയ പിതാവേ, ആഗമന കാലത്തിലെ അവസാന ആഴ്ചയിൽ  ഉണ്ണിയേശുവിനെ സ്വീകരിക്കാനായി ഞാൻ ഒരുങ്ങുമ്പോൾ ഉണ്ണിയേശുവിലൂടെ  രക്ഷയിലേക്കുള്ള വഴിയിലൂടെ  മറ്റുള്ളവരെ നയിക്കാൻ എന്നെ പ്രാപ്തനാക്കണമേ. എന്റെ കൊച്ചു  കാരുണ്യ , സ്നേഹ പ്രവൃത്തികൾ കൊണ്ട് അന്ധകാരം നിറഞ്ഞ ലോകത്തിൽ നന്മയുടെ പ്രകാശം പരത്താൻ  എന്നെ സഹായിക്കണമേ .  ഇന്നത്തെ എന്റെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“ദൈവം    അവന്റെ മൃദുലതയും, കാരുണ്യവും ക്ഷമയും സ്നേഹവു കൊണ്ടു  നമ്മുടെ   അടുത്തുണ്ടന്ന ആത്മവിശ്വാസത്തിൽ നിന്നാണ് നമുക്കു സന്തോഷം വരുന്നത്. “(ഫ്രാൻസീസ് പാപ്പാ)

ഈശോയോടൊപ്പം  രാത്രി

” വഴിയും സത്യവും ജീവനും ഞാനാണ് എന്നിലുടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്ക് വരുന്നില്ല. ”  (യോഹ 14:7).  അങ്ങയുടെ ദൈവരാജ്യത്തിൽ ശുശ്രുഷ ചെയ്യാൻ ഇന്ന് എന്നെ അനുവദിച്ചതിന്   ഞാൻ നന്ദി പറയുന്നു.  അങ്ങേ വഴികളിൽ നിന്ന് വ്യതിചലിച്ച് സ്വന്തം നേട്ടത്തെയും പുകഴ്ചയെയും പിൻതുടർന്നതിന് എന്നോട് ക്ഷമിക്കണമേ . നാളെ പുർണ്ണമായും അങ്ങേ വഴികളിലൂടെ നടന്ന്  അനേകർക്ക് സ്വർഗ്ഗത്തിലേക്കുള്ള വഴി കാട്ടികൊടുക്കുവാനും എന്നെ സഹായിക്കേണമേ.  ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.