മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: സെപ്റ്റംബർ 25

ഈശോയോടൊപ്പം സുപ്രഭാതം

സകല നന്മകളുടെയും ഉറവിടമായ ദൈവമേ, ഈ പ്രഭാതത്തിൽ അങ്ങയുടെ മഹനീയ സ്നേഹത്തെ ഞങ്ങൾ വാഴ്ത്തുന്നു. ഇന്നേ ദിവസം ഞങ്ങളുംടെ വഴികളിൽ നീതിയുടെയും സത്യത്തിന്റെയും കിരണങ്ങൾ നൽകി നിരന്തരം ഞങ്ങളെ നയിക്കേണമേ. ഇന്നത്തെ ഞങ്ങളുടെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“നമ്മൾ ക്രിസ്തുവിനോടു വിശ്വസ്തരായി നല്ല പ്രവർത്തികൾ ചെയ്താൽ, ദൈവത്തിന്റെ പ്രത്യാശയുടെ പ്രകാശം പടർത്താൻ നമുക്കു കഴിയും.” ( ഫ്രാൻസീസ് പാപ്പ ) ഈശോയെ നിന്റെ പ്രകാശം പരത്തുന്ന ഉപകരണമാക്കി എന്നെ മാറ്റണമേ.

ഈശോയോടൊപ്പം രാത്രി

” യേശു പറഞ്ഞു: കലപ്പയിൽ കൈവച്ചിട്ടു പിന്തിരിഞ്ഞു നോക്കുന്ന ഒരുവനും സ്വർഗ്ഗരാജ്യത്തിന് യോഗ്യനല്ല .” (ലൂക്കാ 9:62). ദൈവമേ നിന്റെ നന്മകളെ എല്ലാ കാര്യത്തിലും പാടി സ്തുതിക്കാനും, ഇന്നേദിനം ഞാൻ കണ്ടുമുട്ടിയവരെ ശുശ്രൂഷിക്കാനും സാധിച്ചതിനു ഞാൻ നന്ദി പറയുന്നു. മറ്റുള്ളവരെ ഇന്നേദിനം ബോധപൂർവ്വം അവഗണിച്ചെങ്കിൽ എന്നോട് ക്ഷമിക്കണമേ. നാളെ നിന്റെ രാജ്യത്തിനുവേണ്ടി ശ്രദ്ധയോടെ അധ്വാനിക്കാൻ എന്നെ സഹായിക്കേണമേ. ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.