മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: ഒക്ടോബർ 5

ഈശോയോടൊപ്പം സുപ്രഭാതം

സ്നേഹ നിധിയായപിതാവേ, പുതിയ ദിവസം ആരംഭിക്കുമ്പോൾ ഞാൻ കണ്ടുമുട്ടുന്ന എല്ലാവരിലും നിന്റെ സ്നേഹവും കരുണയും പകരാൻ എന്നെ സഹായിക്കണമേ. സുവിശേഷം എന്റെ പൂർണ്ണ ഹൃദയത്തോടും, പൂർണ്ണ ആത്മാവൊടും, പൂർണ്ണ മനസ്സോടും, പൂർണ്ണ ശക്തിയോടും കൂടി ജീവിക്കാൻ എനിക്ക് കൃപ നൽകേണമേ.  ഇന്നത്തെ എന്റെ ജീവിതവും, പ്രാർത്ഥനകളും പരിശുദ്ധ മാർപാപ്പായുടെയും ഈ മാസത്തെ നിയോഗങ്ങൾക്കായി  ഞാൻ സമർപ്പിക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“പങ്കു വയ്ക്കുമ്പോൾ നിന്റെ സന്തോഷം ഇരട്ടിക്കും .” (ഫ്രാൻസീസ് പാപ്പ) ഈശോയെ നീ ആകുന്ന സന്തോഷത്തെ മറ്റുള്ളവരോട് പങ്കു വയ്ക്കാൻ എന്നിൽ താൽപര്യം ജനിപ്പിക്കണമേ.

 ഈശോയോടൊപ്പം രാത്രി

“കർത്താവേ ഞങ്ങളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുക.” (ലൂക്കാ : 11:01) ദൈവമേ ഏറ്റവും ചെറിയ  കാര്യങ്ങളിൽ പോലും   പൊതു നന്മയ്ക്കു വേണ്ടി ഇന്നേദിനം അധ്വാനിക്കുവാൻ  നി തന്ന അവസരങ്ങളെയോർത്ത് ഞാൻ നന്ദി പറയുന്നു.  ഇന്നേദിനം  പ്രാർത്ഥനാ ജീവിതം അവഗണിച്ച് എന്റെ ആവശ്യങ്ങളിൽ മാത്രം ശ്രദ്ധിച്ചതിനു ഞാൻ  മാപ്പു ചോദിക്കുന്നു.   നാളെ നിന്റെ മഹത്വത്തിനും സഹോദരനന്മയ്ക്കും വേണ്ടി ജീവിക്കാൻ  എനിക്ക് കൃപതരണമേ .  ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.