മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: ഒക്ടോബർ 3

ഈശോയോടൊപ്പം സുപ്രഭാതം

ദയാനിധിയായ പിതാവേ, നി എന്നോടൊപ്പം എപ്പോഴും ഉണ്ട് എന്ന യാഥാർത്യം ഞാൻ തിരിച്ചറിയുന്നു. വിശുദ്ധ കുർബാനയിലൂടെ അനുദിനം തന്നെത്തന്നെ  ഞങ്ങൾക്കു നൽകുന്ന നിന്റെ പുത്രന്റെ ഹൃദയത്തിലേക്ക് എന്റെ ഹൃദയവും ഞാൻ സമർപ്പിക്കുന്നു. ഞാൻ സംസാരിക്കുമ്പോഴും  ജോലി ചെയ്യുമ്പോഴും നിന്റെ സുവിശേഷത്തിന് അനുസൃതം  ജീവിക്കാൻ നിന്റെ പരിശുദ്ധാത്മാവിനാൽ എന്നെ ബലപ്പെടുത്തണമേ.  ഇന്നത്തെ എന്റെ ജീവിതം  പരിശുദ്ധ മാർപാപ്പായുടെയും ഈ മാസത്തെ നിയോഗങ്ങൾക്കായി  ഞാൻ സമർപ്പിക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“ഈശോയുമായുള്ള  കണ്ടുമുട്ടലിനു   നമ്മുടെ ജീവിതത്തിനു  ഉറപ്പായ ദിശയും അർത്ഥ പൂർണ്ണതയും നൽകാൻ കഴിയും .”(ഫ്രാൻസീസ് പാപ്പ ), ഈശോയെ നിന്നെ കണ്ടെത്താൻ പൂർണ്ണ ഹൃദയത്തോടെ പരിശ്രമിക്കാൻ എന്നെ പഠിപ്പിക്കണമേ

 ഈശോയോടൊപ്പം രാത്രി

“ഞാൻ പുതിയൊരു കൽപന നിങ്ങൾക്ക് നൽകുന്നു. ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ.” (യോഹ: 13:34 ) ദൈവമേ നിന്റെ സ്നേഹത്തിനും, ഇന്നു ഞാൻ പൂർത്തിയാക്കിയ നന്മ പ്രവർത്തികളിലെ നിന്റെ അദൃശ്യ സാന്നിധ്യത്തിനും, ഞാൻ നന്ദി പറയുന്നു. സത്യത്തിന്റെ വഴികളിലൂടെ നടക്കാതെയും,  നി സ്നേഹിച്ചതു പോലെ മറ്റുള്ളവരെ സ്നേഹിക്കാതെയും ഞാൻ ഇന്നേ ദിനം ചിലവഴിച്ചതിനു മാപ്പു ചോദിക്കുന്നു. ദൈവമേ ഈ രാത്രിയിൽ എന്റെ കഠിനമായ ഹൃദയത്തെ നിന്റെ സ്നേഹ സ്പർശനത്താൽ  രൂപാന്തരപ്പെടുത്തണമേ. നാളെ നിന്റെ തിരുഹൃദയത്തിനനുസൃതം ജീവിക്കാൻ  എന്നെ  പഠിപ്പിക്കണമേ.  ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.