മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: ഒക്ടോബർ 2

ഈശോയോടൊപ്പം സുപ്രഭാതം

സ്വർഗ്ഗീയ പിതാവേ, നിന്റെ സ്നേഹ പരിപാലനയാൽ ഞങ്ങളുടെ സംരക്ഷണത്തിനായി കാവൽ മാലാഖമാരെ നി നൽകിയല്ലോ. സുവിശേഷം ജീവിക്കാനും, നിന്റെ സ്നേഹദൗത്യത്തിൽ പങ്കുചേരാനും അവരുടെ സാന്നിധ്യം എനിക്ക് ശക്തി പകരട്ടെ. ഇന്നത്തെ എന്റെ പ്രാർത്ഥനകളും, സന്തോഷങ്ങളും, ജോലികളും, സഹനങ്ങളും തിരുസ്സഭയ്ക്കു പരിശുദ്ധ മാർപാപ്പായുടെയും ഈ മാസത്തെ നിയോഗങ്ങൾക്കായും ഞാൻ സമർപ്പിക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“നമ്മുടെ ദൈവം ജീവിക്കുന്ന ദൈവമാണ്, അവന്റെ മാലാഖമാർ എന്നെ സംരക്ഷിച്ചു” (സായംകാല ജപം). ഈശോയെ നീ എനിക്കു നൽകിയ കാവൽ മാലാഖയോടു കൂട്ടുകൂടി ജീവിക്കാൻ നീ എന്നെ സഹായിക്കണമേ.

ഈശോയോടൊപ്പം രാത്രി

“വരുവിൻ നമുക്ക് കർത്താവിനു സ്തോത്രമാലപിക്കാം നമ്മുടെ ശിലയെ സന്തോഷപൂർവ്വം പാടിപ്പുകഴ്ത്താം.” (സങ്കീ:95:1) ദൈവമേ എന്റെ ജീവിത സഹാചര്യങ്ങളിലുള്ള നിന്റെ സാന്നിധ്യവും, സ്നേഹവും എനിക്ക് പുതിയ പ്രതീക്ഷകൾ നൽകി. നിന്റെ ഹിതത്തിനു തടസ്സം സൃഷ്ടിച്ച്, ഹൃദയം കഠിനമാക്കിയതിനു ഞാൻ മാപ്പു ചോദിക്കുന്നു. ദൈവമേ എന്നെ സുഖപ്പെടുത്തണമേ. നാളെ എന്റെ അയൽക്കാരെ സഹായിച്ച്, സ്നേഹത്താൽ വളരാൻ എന്നെ  സഹായിക്കേണമേ.  ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.