മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം ജൂലൈ 07

ഈശോയോടൊപ്പം സുപ്രഭാതം

അനന്ത നന്മസ്വരൂപനായ ദൈവമേ, ജൂലൈ മാസത്തിലെ ആദ്യ വെള്ളിയാഴ്ചയിൽ നിന്നെ ഞാൻ വാഴ്ത്തുന്നു, സ്തുതിക്കുന്നു, നന്ദി പറയുന്നു. നിന്റെ പ്രിയ പുത്രന്റെ തിരുഹൃദയത്തിനനുസൃതം ജീവിക്കാൻ ഇന്നേ ദിനം എന്നെ നീ പഠിപ്പിക്കണമേ. ഞാനായിരിക്കുന്ന ജീവിത സാഹചര്യങ്ങളിൽ ജീവക്കുന്ന സുവിശേഷമാകാൻ എന്നെ ഒരുക്കണമേ. . ഇന്നത്തെ എന്റെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“പ്രിയ സുഹൃത്തുക്കളെ, ആവശ്യക്കാരായ മനുഷ്യരെ നന്മൾ കണ്ടുമുട്ടുമ്പോൾ യേശുവിനെത്തന്നെയാണ് കണ്ടുമുട്ടുന്നതെന്ന് നമ്മൾ മറക്കരുത്.”(ഫ്രാൻസീസ് പാപ്പ) ഈശോയെ ആവശ്യക്കാരിൽ നിന്നു മുഖം തിരിക്കാൻ എന്നെ അനുവദിക്കല്ലേ.

ഈശോയോടൊപ്പം രാത്രി

“എന്നെ ശുശ്രൂഷിക്കാന്‍ ആഗ്രഹിക്കുന്നവന്‍ എന്നെ അനുഗമിക്കട്ടെ. അപ്പോള്‍, ഞാന്‍ ആയിരിക്കുന്നിടത്ത്‌ എന്‍െറ ശുശ്രൂഷകനും ആയിരിക്കും; എന്നെ ശുശ്രൂഷിക്കുന്നവനെ പിതാവു ബഹുമാനിക്കും (യോഹന്നാന്‍ 12:26) “. ദൈവമേ അങ്ങയുടെ ശുശ്രൂഷയുടെ ഭാഗമാകാൻ ഇന്നേ ദിനം എന്നെ അനുവദിച്ചതിനു ഞാൻ നന്ദി പറയുന്നു. ഇന്നേ ദിവസം ശുശ്രൂഷാ മനോഭാവം മറന്ന് ധാർഷ്ട്യത്തോടും ധിക്കാരത്തോടും കൂടെ ഞാൻ പെരുമാറിയെങ്കിൽ ഞാൻ മാപ്പു ചോദിക്കുന്നു. എളിമയുള്ള ഹൃദയം നൽകി എന്നെ രൂപാന്തരപ്പെടുത്തണമേ. നാളെ വിനീത ഹൃദയനും ശാന്തനുമായ അങ്ങയുടെ മുഖം എന്റെ മുമ്പിൽ പ്രകാശിപ്പിക്കണമേ. ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.