മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: ജനുവരി 10

ഈശോയോടൊപ്പം സുപ്രഭാതം

സ്വർഗ്ഗീയ പിതാവായ ദൈവമേ, നിന്റെ സ്നേഹ സംരക്ഷണത്തിന്റെ തണലിൽ ഞാൻ ഇന്നേ ദിവസം ആരംഭിക്കുന്നു. ഇന്നേദിനം ഞാൻ ചെയ്യുന്നതിലെല്ലാം നിന്റെ ഹിതം അനുഗമിക്കാൻ എനിക്ക് കൃപ നൽകണമേ. എന്റെ സന്തോഷങ്ങളും സങ്കടങ്ങളും  സഹനങ്ങളും നിനക്കു സമർപ്പിക്കുന്നു. മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി എന്റെ  ഹൃദയം തുറക്കാൻ നിന്റെ പരിശുദ്ധാത്മാവിനെ എനിക്ക് നൽകുന്നമേ. ഇന്നേ ദിനത്തിലെ എന്റെ  ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“സഹിക്കുമ്പോൾ ക്ഷമിക്കാനും ഉപദേശിക്കുമ്പോൾ എളിമയും ലാളിത്യവും കാത്തുസൂക്ഷിക്കാനും പരിശുദ്ധാതാവ് നമ്മെ സഹായിക്കട്ടെ.” (ഫ്രാൻസീസ് പാപ്പ)

ഈശോയോടൊപ്പം രാത്രി

“എന്നാല്‍, കര്‍ത്താവിന്റെ വാത്‌സല്യഭാജനങ്ങളായ സഹോദരരേ, ആത്‌മാവുമുഖേനയുള്ള വിശുദ്‌ധീകരണത്താലും സത്യത്തിലുള്ള വിശ്വാസത്താലും രക്‌ഷയ്‌ക്കുള്ള ആദ്യഫലമായി നിങ്ങളെ ദൈവം തെരഞ്ഞെടുത്തിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ക്കുവേണ്ടി എപ്പോഴും ദൈവത്തിനു കൃതജ്‌ഞതയര്‍പ്പിക്കാന്‍ ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു.” (2 തെസലോനിക്കാ 2:13.) ദൈവമേ, ഞാൻ നടക്കേണ്ട വഴിയിൽ  എന്നെ നയിക്കാൻ നി തരുന്ന അടയാളങ്ങൾക്ക്  ഞാൻ നന്ദി പറയുന്നു. ഇന്നേദിനം നിന്റെ വഴികൾ പിഞ്ചെല്ലാതെ ലോകത്തിന്റെ വിശാല വഴികളിലൂടെ ഞാൻ സഞ്ചരിച്ചതിന് എന്നോടു ക്ഷമിക്കണമേ. ദൈവമേ നാളെ പരിശുദ്ധാത്മാവിന്റെ നിമന്ത്രണങ്ങൾക്ക് കാതോർത്ത് സത്യത്തിന്റെയും സ്നേഹത്തിന്റെയും വഴികളിലൂടെ സഞ്ചരിക്കാൻ എന്നെ സഹായിക്കേണമേ.  ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.