മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: ജനുവരി 8

ഈശോയോടൊപ്പം സുപ്രഭാതം

സ്വർഗ്ഗീയ പിതാവേ, മാമ്മോദീസായിലൂടെ ദൈവപുത്രൻ/ദൈവപുത്രി സ്ഥാനത്തേക്കു ഞങ്ങളെ ഉയർത്തിയ അങ്ങയുടെ വലിയ കൃപകൾക്കു ഞങ്ങൾ നന്ദി പറയുന്നു. മമ്മോദീസായുടെ സത്ഫഫലങ്ങൾ ഞങ്ങളുടെ ജീവിതത്തിലൂടെ പൂർത്തിയാകുവാൻ ഞങ്ങൾ അങ്ങേക്ക് സമർപ്പിക്കുന്നു. ഇന്നത്തെ എന്റെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“മരണത്തിന്റെ രാജ്യത്തു നിന്ന് ജീവനിലേക്കുള്ള മാർഗ്ഗമാണ് മാമ്മോദീസാ, സഭയിലേക്കുള്ള കവാടമാണ്, ദൈവവുമായുള്ള ശാശ്വത സംസർഗത്തിന്റെ ആരംഭവുമാണ്.” (കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം)

ഈശോയോടൊപ്പം  രാത്രി

“ജലത്താലും ആത്മാവാലും ജനിക്കുന്നില്ലെങ്കിൽ ഒരവനും ദൈവരാജ്യത്തിൽ പ്രവേശിക്കുക സാധ്യമല്ല” (യോഹ 3:5). ദൈവമേ, ഇന്നേ ദിനം അങ്ങു നൽകിയ ദാനങ്ങൾക്കും, പുണ്യത്തിൽ വളരാൻ തന്ന അവസരങ്ങൾക്കും ഞാൻ നന്ദി പറയുന്നു.  എന്നെ തന്നെ ഒറ്റപ്പെടുത്തി മറ്റുള്ളവരുടെ ആവശ്യങ്ങളെ ഞാൻ അവഗണിച്ചതിനു  എന്നോട് ക്ഷമിക്കണമേ. നാളെ എന്റെ എല്ലാ പ്രവർത്തികളിലും ദൈവസ്നേഹാനുഭവത്തിൽ ചെയ്യാനും പ്രകാശം പരത്താനും എന്നെ സഹായിക്കേണമേ. ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.