മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: ജനുവരി 5

ഈശോയോടൊപ്പം സുപ്രഭാതം

കാരുണ്യവാനായ പിതാവേ, വിശുദ്ധ തൂണീന്മേൽ ശെമയോന്റെ ഓർമ്മയാചരിക്കുന്ന ഈ ദിനത്തിൽ നിന്നോടുള്ള സ്നേഹത്താൽ നിറഞ്ഞ വിശുദ്ധയെപ്പോലെ എന്റെ ഹൃദയത്തെയും നീ ഉണർത്തണമേ. അങ്ങനെ ഇന്നേദിനം അങ്ങേക്കുവേണ്ടി ഒരു കൊച്ചു ത്യാഗം ചെയ്യാൻ എന്നെ സഹായിക്കണമേ. അങ്ങനെ  അങ്ങയോടുള്ള സ്നേഹത്തിൽ വളരാൻ എന്നെ ഒരുക്കണമേ. ഇന്നത്തെ എന്റെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“നമ്മോടുകൂടെയുള്ള സ്നേഹമായ ദൈവം, ഒരു ദരിദ്രനായി നമ്മുടെ ഇടയിൽ നമ്മളെപ്പോലെ ഒരുവനായി, അവൻ ആർദ്രതയോടെ നമ്മളെ അവനിലേക്കു അടുപ്പിക്കുന്നു” (ഫ്രാൻസീസ് പാപ്പാ)

ഈശോയോടൊപ്പം രാത്രി

“ഞാൻ നിങ്ങളോട് കൽപിക്കുന്നത് നിങ്ങൾ ചെയ്യുന്നെങ്കിൽ നിങ്ങൾ എന്റെ സ്നേഹിതരാണ്” (യോഹ 15: 14). ദൈവമേ നിന്റെ പരിശുദ്ധ ഹൃദയത്തിലൂടെ എന്നിലേക്കു പ്രവഹിക്കുന്ന വലിയ കൃപകൾക്കു ഞാൻ ഞാൻ നന്ദി പറയുന്നു. ഇന്നേ ദിവസം നിന്റെ ഹൃദയത്തിന്റെ ഭാഗമായല്ലാതെ ഞാൻ ജീവിച്ചെങ്കിൽ മാപ്പു ചോദിക്കുന്നു. ഈ രാത്രിയിൽ എന്റെ ജീവിതത്തെ വിശുദ്ധീകരിക്കണമേ, നാളെ നിന്റെ ഹൃദയ തണലിൽ വസിക്കാൻ എനിക്ക് അനുഗ്രഹം നൽകേണമേ. ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.