മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: ഒക്ടോബർ 4

ഈശോയോടൊപ്പം സുപ്രഭാതം

സ്വർഗ്ഗീയ പിതാവേ, എളിമയും ദാരിദ്രവും നിറഞ്ഞ ജീവിതത്തിലുടെ ക്രിസ്തുവിന്റെ പ്രതിച്ഛായ ഈ ലോകത്തിൽ  പ്രതിഫലിപ്പിക്കുവാൻ വിശുദ്ധ ഫ്രാൻസീസ് അസ്സീസിയെ നി സഹായിച്ചുവല്ലോ. ദരിദ്രരോടുള്ള  അവന്റെ അനുകമ്പാർദ്രമായ  സ്നേഹം പിന്തുടർന്ന്  ജീവിക്കാൻ ഇന്നേദിനം എന്നെ സഹായിക്കണമേ. ഇന്നത്തെ എന്റെ ചിന്തകളും, പ്രാർത്ഥനകളും, ജോലികളും പരിശുദ്ധ മാർപാപ്പായുടെയും ഈ മാസത്തെ നിയോഗങ്ങൾക്കായി  ഞാൻ സമർപ്പിക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“ലോകത്തിലുള്ള എല്ലാ അന്ധകാരവും കൂടിച്ചേർന്നാലും ഒരു ചെറിയ മെഴുകുതിരിയുടെ പ്രകാശത്തെ അണയ്ക്കാനാവില്ല.” (വി. ഫ്രാൻസീസ് അസ്സീസി), ഈശോയെ എന്നിലെ കൊച്ചു പ്രകാശത്തെ അണയ്ക്കാതെ കാത്തുകൊള്ളണമേ.

 ഈശോയോടൊപ്പം രാത്രി

“ദൈവവചനം കേട്ട് അതു പാലിക്കുന്നവർ കൂടുതൽ ഭാഗ്യവാൻമാർ.” (ലൂക്കാ : 11:28) ദൈവമേ ഇന്നു ഞാൻ കണ്ടുമുട്ടിയ എന്റെ അയൽക്കാരിൽ പ്രത്യേകിച്ച് പാവങ്ങളിൽ നിന്നെ ദർശിക്കാൻ സാധിച്ചതിനു ഞാൻ  നന്ദി പറയുന്നു. നിന്നെ സ്വീകരിക്കുന്നതു പോലെ എന്റെ അയൽക്കാരെ സ്വീകരിക്കാത്തതിനു ഞാൻ  മാപ്പു ചോദിക്കുന്നു. ദൈവമേ മുറിവേറ്റ എന്റെ ഹൃദയത്തെ സുഖപ്പെടുത്തണമേ.  നാളെ എന്നെ  കണ്ടുമുട്ടുന്നവർക്കെല്ലാം  നിന്റെ സ്നേഹത്തിന്റെ പ്രേഷിതനാകാൻ   എനിക്ക് കൃപതരണമേ.  ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.