മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: നവംബർ 10

ഈശോയോടൊപ്പം സുപ്രഭാതം

കാരുണ്യവാനായ പിതാവേ, മഹാനായ വിശുദ്ധ ലിയോയുടെ ഓർമ്മ ദിനത്തിൽ ശാന്തതയിൽ നിന്റെ തിരുമുഖം ദർശിച്ചുകൊണ്ട് ഞാൻ ഈ ദിനം ആരംഭിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതവും മാതൃകകളും സത്യത്തിന്റയും സമാധാനത്തിന്റെയും വഴികളിലൂടെ സുരക്ഷിതമായി മുന്നോട്ടു പോകുവാൻ എന്നെ സഹായിക്കട്ടെ. പരിശുദ്ധാത്മാവേ മാനവരാശി നേരിടുന്ന വെല്ലുവിളികൾക്കു നേരെ എന്റെ ഹൃദയം തുറക്കാൻ എന്നെ സഹായിക്കണമേ. ഇന്നത്തെ എന്റെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“വിശ്വസ്തതയും ക്ഷമയും തമ്മിൽ നല്ല ബന്ധമുണ്ട്, വർഷങ്ങൾ പിന്നിടുമ്പോഴാണ് അതിന്റെ ആനന്ദവും ആത്മസമർപ്പണവും ഫലം തരിക.” (ഫ്രാൻസീസ് പാപ്പാ)

ഈശോയോടൊപ്പം രാത്രി

“സമാധാനത്തിന്റെ കർത്താവു തന്നെ നിങ്ങൾക്ക് എക്കാലത്തും എല്ലാ വിധത്തിലും സമാധാനം നൽകട്ടെ.” (2 തെസലോ. 3:16). ദൈവം നൽകിയ ഈ ദിനത്തിൽ എന്റെ കുടുംബത്തിനും, സമൂഹത്തിനും എന്നിലൂടെ കൈവന്ന അനുഗ്രഹങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. ഇന്നേദിനം അങ്ങയിൽ പൂർണ്ണമായി ആശ്രയിക്കാതെ, കൂടുതൽ സമയം ബാഹ്യകാര്യങ്ങളിൽ ശ്രദ്ധിച്ച് മറ്റുള്ളവരോടുള്ള ഉത്തരവാദിത്വങ്ങളിൽ നിന്ന് അകന്നു ജീവിച്ചതിന് എന്നോട് ക്ഷമിക്കണമേ. നാളെ ദൈവഹിതം പ്രകാരം എന്റെ ജീവിതം ക്രമപ്പെടുത്താൻ എന്നെ സഹായിക്കേണമേ. ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.