മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: മാർച്ച് 28

ഈശോയോടൊപ്പം സുപ്രഭാതം

കാരുണ്യവാനായ പിതാവേ, എന്റെ അനുദിന ജീവിതത്തിലെ കുരിശുകൾ വഹിച്ചുകൊണ്ടു നിന്നെ അനുഗമിക്കാൻ  നിന്റെ പരിശുദ്ധാത്മാവിനാൽ എന്നെ  ശക്തിപ്പെടുത്തണമേ. എന്റെ ഇന്നത്തെ ജോലികളും സന്തോഷങ്ങളും സങ്കടങ്ങളും  സഹനങ്ങളും പരിശുദ്ധ  മാർപാപ്പയുടെ ഈ മാസത്തെ നിയോഗങ്ങൾക്കായി  ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“യുവജനങ്ങൾ ‘തെരുവു പ്രസംഗകരായി’ സന്തോഷപൂർവ്വം ലോകത്തിലെ എല്ലാ തെരുവുകളിലും കോണുകളിലും ക്രിസ്തുവിനെ കൊടുക്കുന്നതു കാണാൻ എത്ര മനോഹരമാണ്” (ഫ്രാൻസീസ് പാപ്പ). ഈശോയെ നിന്റെ സുവിശേഷം ഞാനായിരിക്കുന്ന സാഹചര്യങ്ങളിൽ  സന്തോഷപൂർവ്വം പ്രസംഗിക്കാൻ എനിക്കു കൃപ തരണമേ.

ഈശോയോടൊപ്പം രാത്രി

“കര്‍ത്താവേ, ഞാന്‍ അങ്ങയുടെ സത്യത്തില്‍ നടക്കേണ്ടതിന്‌ അങ്ങയുടെ വഴി എന്നെ പഠിപ്പിക്കണമേ! അങ്ങയുടെ നാമത്തെ ഭയപ്പെടാന്‍ എന്‍െറ ഹൃദയത്തെ ഏകാഗ്രമാക്കണമേ! (സങ്കീര്‍ത്തനങ്ങള്‍ 86:11). ദൈവമേ, ഈ രാത്രിയിൽ ഞാൻ എന്റെ ഹൃദയം പരിശോധിക്കുമ്പോൾ, നിന്നെ സ്നേഹിക്കാൻ സാധിച്ചതിനു ഒത്തിരി നന്ദി  നിന്റെ സ്നേഹവഴികൾ മനസ്സിലാക്കാതെ തിന്മയുടെ വിശാല വഴികളിലൂടെ ഞാൻ സഞ്ചരിച്ചതിനു മാപ്പ്. ദൈവമേ ഈ രാത്രിയിൽ എന്നോടൊത്തു വസിച്ചു നാളെ നിന്നോടൊത്തായിരിക്കാൻ എന്നെ സഹായിക്കണമേ. ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.