മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: മാർച്ച് 21

ഈശോയോടൊപ്പം സുപ്രഭാതം

സ്നേഹനിധിയായ പിതാവേ, നോമ്പിലെ ഈ പുണ്യദിനത്തിൽ നിന്റെ സാന്നിധ്യം ഞാൻ തിരിച്ചറിയുന്നു. ഞാൻ അങ്ങേക്കു മഹത്വം നൽകുന്നു. സന്തോഷത്തോടെ ഇന്നേദിനം ജീവിക്കുവാനും ഇന്നു ഞാൻ കണ്ടുമുട്ടുന്നവർക്കെല്ലാം അങ്ങയുടെ സ്നേഹം പകർന്നു നൽകാൻ എന്നെ സഹായിക്കണമേ. സത്യത്തിലും ഉപവിയിലും ഞാൻ മറ്റുള്ളവർക്ക് ശുശ്രൂഷ ചെയ്തു അങ്ങയോടുള്ള സ്നേഹത്തിൽ ഞാൻ  ജ്വലിക്കട്ടെ. ഇന്നത്തെ എന്റെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“നമ്മുടെ അയൽക്കാരെ നമ്മുടെ സ്വന്തം സഹോദരനും സഹോദരിയുമായി അംഗീകരിക്കാനും നമുക്കു സ്വന്തമായിട്ടുള്ളതു നമ്മുടേതു മാത്രമല്ല എന്നു മനസ്സിലാക്കാനും ദാനധർമ്മം നമ്മെ സഹായിക്കുന്നു.” (ഫ്രാൻസീസ് പാപ്പ) ഈശോയെ എന്നെ ദാനധർമ്മത്തിൽ വളർത്തണമേ.

ഈശോയോടൊപ്പം രാത്രി

“നിന്‍െറ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്‍െറ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്‌, ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും.” (ഏശയ്യാ 41:13). ദൈവമേ, ഇന്നേ ദിനം അങ്ങു നൽകിയ ദാനങ്ങൾക്കും, പുണ്യത്തിൽ വളരാൻ തന്ന അവസരങ്ങൾക്കും ഞാൻ നന്ദി പറയുന്നു. ഒരിക്കലും വാടാത്ത നിന്റെ വചനത്തിൽ എന്റെ ജീവിതം ഉറപ്പിക്കണമേ. മറ്റുള്ളവരുടെ ആവശ്യങ്ങളെ ഞാൻ അവഗണിച്ചതിനു എന്നോടു ക്ഷമിക്കണമേ. നാളെ എന്റെ എല്ലാ പ്രവർത്തികളിലും ദൈവസ്നേഹാനുഭവത്തിൽ ചെയ്യാനും പ്രകാശം പരത്താനും എന്നെ സഹായിക്കേണമേ. ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.