മാർപാപ്പയോടൊപ്പം പ്രാർത്ഥിക്കാം: മാർച്ച് 19    

ഈശോയോടൊപ്പം സുപ്രഭാതം

നിത്യനായ പിതാവേ, വി യൗസേപ്പു പിതാവിന്റെ തിരുനാൾ ആഘോഷിക്കുന്ന ഈ ദിനത്തിൽ തിരുസഭയുടെ മധ്യസ്ഥനായി നീതിമാനായ യൗസേപ്പിനെ നൽകിയ നിന്റെ സ്നേഹത്തെ ഞങ്ങൾ വാഴ്ത്തുന്നു  സ്തുതിക്കുന്നു. നീതിയുടെയും സത്യത്തിന്റെയും ശാന്തതയുടെയും വഴികളിലൂടെ ജീവിച്ചു ഈശോയ്ക്കു സാക്ഷ്യം വഹിക്കാൻ എന്നെ ശക്തനാക്കണമേ / ശക്തയാക്കണമേ. വിശുദ്ധ യൗസേപ്പിതാവിനോടു ഇന്നത്തെ എന്റെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“പ്രിയ അപ്പന്മാരെ, വി. യൗസേപ്പു പിതാവിന്റെ തിരുനാൾ മംഗളങ്ങൾ. നിങ്ങളുടെ മക്കളെ ജ്ഞാനത്തിലും കൃപയിലും വളർത്താൻ ശ്രദ്ധിക്കുമ്പോൾ യൗസേപ്പിന്റെ മാതൃക പിൻ തുടരുക (ഫ്രാൻസീസ് പാപ്പ) വി. യൗസേപ്പേ, കുടുംബ ജീവിതത്തിന്റെ ആഭരണമേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ.

ഈശോയോടൊപ്പം രാത്രി

ജോസഫ്‌ നിദ്രയില്‍നിന്ന്‌ ഉണര്‍ന്ന്‌, കര്‍ത്താവിന്‍െറ ദൂതന്‍ കല്‍പിച്ചതുപോലെ പ്രവര്‍ത്തിച്ചു; അവന്‍ തന്‍െറ ഭാര്യയെ സ്വീകരിച്ചു. ( മത്തായി 1:24) ദൈവമേ ഈ ദിവസം പടിയിറങ്ങുമ്പോൾ ഞാൻ എന്റെ ഹൃദയത്തെ പരിശോധിക്കുന്നു. അങ്ങു നൽകിയ സമാധാനത്തിനു ഞാൻ നന്ദി പറയുന്നു. ഇന്നേ ദിവസം  അങ്ങയുടെ വചനം ധ്യാനിക്കാതെ അങ്ങയുടെ സന്തോഷം മറ്റുള്ളവർക്ക് പകർന്നു നൽകാതെ ജീവിച്ചതിന് എന്നോടു ക്ഷമിക്കേണമേ. നാളെ എന്നെ അങ്ങയുടെ സമാധാനത്തിന്റെയും  സ്നേഹത്തിന്റെയും ഇരിപ്പിടമാക്കണമേ. ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.