മാർപാപ്പയോടൊപ്പം പ്രാർത്ഥിക്കാം: മാർച്ച്  18

ഈശോയോടൊപ്പം സുപ്രഭാതം

സ്വർഗ്ഗീയ പിതാവേ, നോമ്പിലെ ഈ ഞായറാഴ്ചയിൽ നിന്റെ വചനം ഞാൻ ധ്യാനിക്കുമ്പോൾ നിന്റെ പുത്രന്റെ സജീവ സാന്നിധ്യം വിശുദ്ധ ഗ്രന്ഥത്തിലും വിശുദ്ധ കുർബാനയിലും കണ്ടെത്തുവാനും എന്നെ അനുഗ്രഹിക്കണമേ. ഈ ദിവസത്തെ എന്റെ സന്തോഷങ്ങളും സങ്കടങ്ങളും  സഹനങ്ങളും പരിശുദ്ധ മാർപാപ്പയുടെ ഈ മാസത്തെ നിയോഗമായ ആദ്ധ്യാത്മിക വിവേചനാശക്തിയിലുള്ള പരിശീലനം വ്യക്തിപരമായും സമൂഹപരമായും തലങ്ങളിൽ നേടുന്നതിനു ഞാൻ കാഴ്ചവയ്ക്കുന്നു.  ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

ഉദാരതയിൽ മഹാമനസ്കനായ  ദൈവം നമ്മുടെ സഹോദരി സഹോദരന്മാരെ സഹായിക്കാൻ എന്നെയും നിങ്ങളെയും ഉപയോഗിക്കുന്നു”  (ഫ്രാൻസീസ് പാപ്പ). ഈശോയെ എന്നെ നിന്റെ ഉദാരതയിൽ വളർത്തണമേ.

ഈശോയോടൊപ്പം രാത്രി

കര്‍ത്താവേ, അങ്ങയുടെ നിയമത്തിന്‍െറ പാതയില്‍ ഞങ്ങള്‍ അങ്ങയെ കാത്തിരിക്കുന്നു; അങ്ങയുടെ നാമവും അങ്ങയുടെ ഓര്‍മയുമാണ്‌ ഞങ്ങളുടെ ഹൃദയാഭിലാഷം (ഏശയ്യാ 26:8). ഈശോയെ സൂര്യൻ അസ്തമിക്കുമ്പോൾ ഈ ദിവസത്തിലെ സുന്ദര നിമിഷങ്ങൾക്കു ഞാൻ നന്ദി പറയുന്നു. നിന്റെ വചനം എന്റെ ഹൃദയപഥത്തിൽ നിന്നു മാറ്റിയ നിമിഷങ്ങൾക്കു മാപ്പു ചോദിക്കുന്നു. ഈശോയെ  ഈ രാത്രിയിൽ എന്നോടൊത്തു വസിച്ചു നാളെ സത്യത്തിന്റെയും നീതിയുടെയും പാതയിലൂടെ എന്നെ  നടത്തണമേ. ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.