മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: മാർച്ച് 16

ഈശോയോടൊപ്പം സുപ്രഭാതം

കരുണാസമ്പന്നനായ പിതാവേ, അനുതാപത്തിന്റെയും അനുരഞ്ജനത്തിന്റെയും ഈ നോമ്പുകാല വെള്ളിയാഴ്ച ക്രൂശിതനായ നിന്നെ തീക്ഷ്ണതയോടെ അനുഗമിക്കാൻ  എനിക്കു കൃപ നൽകണമേ. നോമ്പിലെ ഈ ദിനം ഉപവാസത്തിലൂടെയും ദൈവവചന ധ്യാനത്തിലൂടെയും കുരിശിന്റെ വഴിയിലൂടെയും ക്രൂശിത സ്നേഹം ഞാൻ മനസ്സിലാക്കട്ടെ. ഇന്നത്തെ എന്റെ  ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“ഉപവാസം നമ്മളെ ദൈവത്തോടും നമ്മുടെ അയൽക്കാരോടും കൂടുതൽ ശ്രദ്ധയും ജാഗ്രതയും ഉള്ളവരാക്കുകയും, അവനു മാത്രമേ നമ്മുടെ വിശപ്പു ശമിപ്പിക്കാനാവുമെന്നു നമ്മളെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.” (ഫ്രാൻസീസ് പാപ്പ). ഈശോയെ ഉപവാസത്തിലൂടെ നിന്നോടു അടുത്തിരിക്കാൻ എന്നെ പഠിപ്പിക്കണമേ.

ഈശോയോടൊപ്പം രാത്രി

“എന്നാല്‍, കര്‍ത്താവിന്‍െറ അനുഗ്രഹം നിമിത്തം ഞാന്‍ മുന്‍പന്തിയിലെത്തി; മുന്തിരിപ്പഴം ശേഖരിക്കുന്നവനെപ്പോലെചക്കു നിറച്ചു. (പ്രഭാഷകന്‍ 33:17). ദൈവമേ, നന്മ ചെയ്യാൻ പ്രേരിപ്പിക്കുന്ന അങ്ങയുടെ വചനത്തിന്റെ മാധുര്യത്തിനു ഞാൻ നന്ദി പറയുന്നു. അങ്ങയുടെ തിരുവചനം വായിക്കാതെ, അവഗണിച്ചു നടന്ന നിമിഷങ്ങളെ പ്രതി ഞാൻ മാപ്പു ചോദിക്കുന്നു. അനുദിന ജീവിതത്തിൽ ദൈവവചനത്തിനു പ്രാധാന്യം നൽകി ജീവിക്കാൻ എന്നെ സഹായിക്കേണമേ. ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ …

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.