മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: മാർച്ച് 15 

ഈശോയോടൊപ്പം സുപ്രഭാതം

കാരുണ്യവാനായ പിതാവേ, നോമ്പിലെ പുണ്യം ഈ പ്രഭാതത്തിൽ നിശബ്ദതയിൽ ഞാൻ സാന്നിധ്യം തിരിച്ചറിയുന്നു. ഞാൻ അങ്ങേക്കു മഹത്വം നൽകുന്നു. സന്തോഷത്തോടെ ഇന്നേദിനം ജീവിക്കുവാനും ഇന്നു ഞാൻ കണ്ടുമുട്ടുന്നവർക്കെല്ലാം അങ്ങയുടെ സ്നേഹം പകർന്നു നൽകാൻ എന്നെ സഹായിക്കണമേ. സത്യത്തിലും ഉപവിയിലും ഞാൻ മറ്റുള്ളവർക്ക് ശുശ്രൂഷ ചെയ്തു അങ്ങയോടുള്ള സ്നേഹത്തിൽ ഞാൻ ജ്വലിക്കട്ടെ. ഇന്നത്തെ എന്റെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“ദൈവത്തിൽ മറ്റുള്ളവരെ നീ കണ്ടുമുട്ടുമ്പോൾ, ദൈവത്തിന്റെ അതിശയങ്ങൾ നിന്നെ അനുഗമിക്കും എന്നു തീർച്ചയാക്കികൊള്ളുക (ഫ്രാൻസീസ് പാപ്പ). ഈശോയെ നിന്നിൽ എന്റെ സഹോദരി സഹോദരന്മാരെ ദർശിക്കാൻ എനിക്കു കൃപ തരണമേ.

ഈശോയോടൊപ്പം രാത്രി

“പുല്ലു കരിയുന്നു; പുഷ്‌പം വാടുന്നു; നമ്മുടെ ദൈവത്തിന്‍െറ വചനമാകട്ടെ എന്നേക്കും നിലനില്‍ക്കും (ഏശയ്യാ 40:8). ദൈവമേ, ഇന്നേ ദിനം അങ്ങു നൽകിയ ദാനങ്ങൾക്കും, പുണ്യത്തിൽ വളരാൻ തന്ന അവസരങ്ങൾക്കും ഞാൻ നന്ദി പറയുന്നു. ഒരിക്കലും വാടാത്ത നിന്റെ വചനത്തിൽ എന്റെ ജീവിതം ഉറപ്പിക്കണമേ. മറ്റുള്ളവരുടെ ആവശ്യങ്ങളെ ഞാൻ അവഗണിച്ചതിനു എന്നോടു ക്ഷമിക്കണമേ. നാളെ എന്റെ എല്ലാ പ്രവർത്തികളിലും ദൈവസ്നേഹാനുഭവത്തിൽ ചെയ്യാനും പ്രകാശം പരത്താനും എന്നെ സഹായിക്കേണമേ. ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.