മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: ഫെബ്രുവരി 19

ഈശോയോടൊപ്പം സുപ്രഭാതം

കാരുണ്യവാനായ ദൈവമേ, ഈ പ്രഭാതത്തിൽ അങ്ങയുടെ മഹനീയ സ്നേഹത്തെ ഞങ്ങൾ വാഴ്ത്തുന്നു. പരിശുദ്ധാത്മാവ് എന്നോടൊപ്പം വസിക്കുകയും സ്നേഹത്തിന്റെയും നീതിയുടെയും സത്യത്തിന്റെയും വഴികളിലൂടെ എന്നെ നയിക്കുകയും ചെയ്യട്ടെ. ഇന്നത്തെ ഞങ്ങളുടെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“പാപത്തിന്റെയും മരണത്തിന്റെയും അന്ധകാരം മായിച്ചു കളഞ്ഞ യേശു നമ്മുടെ ജീവിതങ്ങളിൽ സമാധാനം പകരട്ടെ” (ഫ്രാൻസീസ് പാപ്പ). ഈശോയെ എന്റെ ജീവിതത്തിൽ പ്രകാശമായി സമാധാനം നൽകണമേ.

ഈശോയോടൊപ്പം രാത്രി

“എല്ലാം കര്‍ത്താവിന്‍െറ പ്രവൃത്തിയാണ്‌, അവയെല്ലാം അത്യുത്തമമാണ്‌, അവിടുന്ന്‌ കല്‍പിക്കുന്നതൊക്കെയും അവിടുത്തെ നാമത്തില്‍ നിര്‍വഹിക്കപ്പെടും” (പ്രഭാഷകന്‍ 39:16). ദൈവമേ നിന്റെ നന്മകളെ എല്ലാ കാര്യത്തിലും പാടി സ്തുതിക്കാനും, ഇന്നേദിനം ഞാൻ കണ്ടുമുട്ടിയവരെ ശുശ്രൂഷിക്കാനും സാധിച്ചതിനു ഞാൻ നന്ദി പറയുന്നു. മറ്റുള്ളവരെ ഇന്നേദിനം ബോധപൂർവ്വം അവഗണിച്ചെങ്കിൽ എന്നോട് ക്ഷമിക്കണമേ. നാളെ നിന്റെ രാജ്യത്തിനുവേണ്ടി ശ്രദ്ധയോടെ അധ്വാനിക്കാൻ എന്നെ സഹായിക്കേണമേ. ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

മാർപാപ്പായൊടൊപ്പം  പ്രാർത്ഥിക്കാം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.