മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: ഫെബ്രുവരി 7

ഈശോയോടൊപ്പം സുപ്രഭാതം

സ്നേഹ പിതാവേ, ഈ പുതിയ ദിവസത്തിൽ നിന്റെ മക്കളിൽ കാരുണ്യത്തിന്റെയും ശുശ്രൂഷയുടെയും ചൈതന്യം നിലനിർത്തണമേ. ഈശോയുടെ പ്രതിഛായക്കനുസൃതമായി ഞങ്ങളുടെ ജീവിതങ്ങളെ നീ നിരന്തരം രൂപാന്തരപ്പെടുത്തണമേ. ഇന്നത്തെ എന്റെ പ്രാർത്ഥനകളും, ജോലികളും, സഹനങ്ങളും, ചിന്തകളുമെല്ലാം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗമായ ലോകത്തിലെ സമസ്ത മേഖലകളിൽ നിന്നും അഴിമതി തുടച്ചു നീക്കാനുള്ള പരിശ്രമത്തിനു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു.

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“നമ്മൾ ക്രിസ്തുവിനോടു വിശ്വസ്തരായി നല്ല പ്രവർത്തികൾ ചെയ്താൽ, ദൈവത്തിന്റെ പ്രത്യാശയുടെ പ്രകാശം പടർത്താൻ നമുക്കു കഴിയും” (ഫ്രാൻസീസ് പാപ്പ). ഈശോയെ നിന്റെ പ്രകാശം പരത്തുന്ന ഉപകരണമാക്കി എന്നെ മാറ്റണമേ.

ഈശോയോടൊപ്പം രാത്രി

“തന്നെ ഭയപ്പെടുകയും തന്റെ കാരുണ്യത്തിൽ പ്രത്യാശ വയ്ക്കുകയും ചെയ്യുന്നവരിലാണു കർത്താവു പ്രസാദിക്കുന്നത്” (സങ്കീ. 147:11). ദൈവമേ, അയോഗ്യ ദാസരായ ഞങ്ങളിൽ അങ്ങ് ചൊരിഞ്ഞ അനുഗ്രഹങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. ഇന്നേ ദിനം അങ്ങയുടെ കാരുണ്യത്തിന്റെയും ശുശ്രൂഷയുടെയും വഴികളിൽ ഞങ്ങൾ മുഖം തിരിച്ച നിമിഷങ്ങളെ പ്രതി  ഞങ്ങളോട് ക്ഷമിക്കണമേ. നാളെ, ദൈവവചന കേന്ദ്രികൃതമായ ജീവിതത്തിലേക്ക് തിരികെവരാനും, അങ്ങയോട് ഐക്യപ്പെട്ടു ജീവിക്കാനും ഞങ്ങളെ സഹായിക്കേണമേ.

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.