മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: ഫെബ്രുവരി 5

ഈശോയോടൊപ്പം സുപ്രഭാതം

സ്വർഗ്ഗീയ പിതാവേ, മനോഹരമായ ഈ ഞായറാഴ്ചയിൽ ഞങ്ങൾ നിന്റെ നാമത്തെ വാഴ്ത്തുന്നു. എല്ലാ കാര്യങ്ങളിലും ക്രിസ്തുവിനെ അനുഗമിക്കാനും, ആരെയും മാറ്റി നിർനിർത്താതെ എല്ലാവരോടും കാരുണ്യത്തോടും അകമ്പയോടും കൂടി വർത്തിക്കാനും ഞങ്ങളെ സഹായിക്കണമേ. ഇന്നത്തെ എന്റെ ജീവിതവും പ്രവർത്തനങ്ങളും, പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ സമർപ്പിക്കുന്നു.

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

വിശുദ്ധരാരും അതിമാനുഷരോ, പൂർണ്ണരോ ആയി ജനിച്ചവരല്ല. ദൈവസ്നേഹം  മനസ്സിലാക്കിയപ്പോൾ, അവർ അവിടുത്തെ അനുഗമിക്കുകയും, മറ്റുള്ളവരെ ശുശ്രൂഷിക്കുകയും ചെയ്തു (ഫ്രാൻസീസ് പാപ്പാ). ഈശോയെ വിശുദ്ധിയിലേക്കു വളരാൻ എന്നെ പഠിപ്പിക്കണമേ.

ഈശോയോടൊപ്പം  രാത്രി

“ദൈവമായ കർത്താവേ, എന്റെ ദൃഷ്ടി അങ്ങയുടെ നേരെ തിരിഞ്ഞിരിക്കുന്നു. അങ്ങയിൽ ഞാൻ അഭയം തേടുന്നു” (സങ്കീ. 141:8). ഇന്നേ ദിനം എന്റെ അയൽക്കാർക്ക് എന്റെ കൊച്ചു സ്നേഹപ്രവൃത്തികളിലൂടെയും, പുഞ്ചിരിയിലൂടെയും നിന്റെ സ്നേഹവും സന്തോഷവും പകർന്നു നൽകിയതിനു ഞാൻ നന്ദി പറയുന്നു. അങ്ങയുടെ സ്നേഹം മറ്റുള്ളവരോട് പങ്കവയ്ക്കാത്തതിനും, നിന്നെ മറുതലിച്ചതിനു എന്നോട്  ക്ഷമിക്കണമേ. നാളെ ക്രിസ്തുവിന്റെ സ്നേഹം കൂടുതൽ അനുഭവിക്കാനും പ്രസരിപ്പിക്കുവാനും എന്നെ ഒരുക്കേണമേ.

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.