മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: ഫെബ്രുവരി 21

ഈശോയോടൊപ്പം സുപ്രഭാതം

കാരുണ്യവാനായ പിതാവേ, നോമ്പിലെ ശാന്തമായ ഈ പ്രഭാതത്തിൽ അങ്ങേ സ്തുതിക്കുവാൻ എന്റെ അധരങ്ങളെ ഉണർത്തണമേ. ഇന്നു ഞാൻ കണ്ടുമുട്ടുന്നവർക്കെല്ലാം അങ്ങയുടെ സ്നേഹം പകർന്നു നൽകാൻ എന്നെ സഹായിക്കണമേ. സത്യത്തിലും ഉപവിയിലും ഞാൻ മറ്റുള്ളവർക്ക് ശുശ്രൂഷ ചെയ്ത് അങ്ങയോടുള്ള എന്റെ സ്നേഹം ജ്വലിപ്പിക്കട്ടെ. ഇന്നത്തെ എന്റെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ.

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“നമ്മുടെ അനുദിന ജീവിതങ്ങളിൽ പാപത്തിൽ നിന്നും ദു:ഖത്തിൽ നിന്നും ആകുലതകളിൽ നിന്നും നമ്മളെ സ്നേഹപൂർവ്വം രക്ഷിക്കുന്ന ദൈവത്തിന്റെ ആർദ്രത നമ്മൾ അനുഭവിക്കുന്നു” (ഫ്രാൻസീസ് പാപ്പ). ഈശോയെ നിന്റെ ആർദ്രത തിരിച്ചറിയാൻ എന്നെ പരിശീലിപ്പിക്കണമേ.

ഈശോയോടൊപ്പം രാത്രി

“കര്‍ത്താവിന്‍െറ വിസ്‌മയനീയമായപ്രവൃത്തികള്‍ അവിടുത്തെ വിശുദ്‌ധര്‍ക്കുപോലും അവര്‍ണനീയമാണ്‌; പ്രപഞ്ചം മുഴുവന്‍ തന്‍െറ മഹത്വത്തില്‍ നിലകൊള്ളാന്‍ വേണ്ടി സര്‍വശക്‌തനായ കര്‍ത്താവ്‌ സ്‌ഥാപിച്ചവയത്ര അവ”(പ്രഭാഷകന്‍ 42 : 17). ദൈവമേ, ഇന്നേ ദിനം അങ്ങു നൽകിയ ദാനങ്ങൾക്കും, പുണ്യത്തിൽ വളരാൻ തന്ന അവസരങ്ങൾക്കും ഞാൻ നന്ദി പറയുന്നു. എന്നെ തന്നെ ഒറ്റപ്പെടുത്തി മറ്റുള്ളവരുടെ ആവശ്യങ്ങളെ ഞാൻ അവഗണിച്ചതിനു എന്നോട് ക്ഷമിക്കണമേ. നാളെ എന്റെ എല്ലാ പ്രവർത്തികളിലും ദൈവസ്നേഹാനുഭവത്തിൽ ചെയ്യാനും പ്രകാശം പരത്താനും എന്നെ സഹായിക്കേണമേ. ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.