മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: ഫെബ്രുവരി 20

ഈശോയോടൊപ്പം സുപ്രഭാതം

സ്വർഗ്ഗീയ പിതാവേ, നോമ്പിലെ ഈ പുതിയ പ്രഭാതത്തിൽ, നീ കാണിച്ചു തന്ന സഹനത്തിന്റെ വഴികളിലൂടെ സ്വയം സഞ്ചരിക്കുവാനും മറ്റുള്ളവരെ ആ  വഴിയിലൂടെ നയിക്കുവാനും എന്നെ പ്രാപ്തനാക്കണമേ. എന്റെ കൊച്ചു കാരുണ്യ, സ്നേഹ പ്രവൃത്തികൾ കൊണ്ട് അന്ധകാരം നിറഞ്ഞ ലോകത്തിൽ നന്മയുടെ പ്രകാശം പരത്താൻ എന്നെ സഹായിക്കണമേ. ഇന്നത്തെ എന്റെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“ദൈവവചനം മനസ്സിലാക്കാനുള്ള ദാനത്തിനു വേണ്ടി നമുക്കു പ്രാർത്ഥിക്കാം”(ഫ്രാൻസീസ് പാപ്പാ). ഈശോടെ നിന്റെ വചനത്തിന്റെ അന്തരാർത്ഥങ്ങൾ എന്നെ പഠിപ്പിക്കണമേ.

ഈശോയോടൊപ്പം രാത്രി

“കര്‍ത്താവിനു പ്രീതികരമായി ശുശ്രൂഷചെയ്യുന്നവന്‍ സ്വീകാര്യനാണ്‌; അവന്‍െറ പ്രാര്‍ഥന മേഘങ്ങളോളം എത്തുന്നു”(പ്രഭാഷകന്‍ 35:20). ഈശോയെ അങ്ങയുടെ ദൈവരാജ്യത്തിൽ ശുശ്രുഷ ചെയ്യാൻ ഇന്ന് എന്നെ അനുവദിച്ചതിന് ഞാൻ നന്ദി പറയുന്നു. അങ്ങേ വഴികളിൽ നിന്ന് വ്യതിചലിച്ച് സ്വന്തം നേട്ടത്തെയും പുകഴ്ചയെയും പിൻതുടർന്നതിന് എന്നോട് ക്ഷമിക്കണമേ. നാളെ പുർണ്ണമായും അങ്ങേ വഴികളിലൂടെ നടന്ന് അനേകർക്ക് സ്വർഗ്ഗത്തിലേക്കുള്ള വഴി കാട്ടികൊടുക്കുവാനും എന്നെ സഹായിക്കേണമേ. ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.