മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: ഫെബ്രുവരി 14

ഈശോയോടൊപ്പം സുപ്രഭാതം

സ്വർഗ്ഗീയ പിതാവേ, വിശദ്ധരുടെ ജീവിത മാതൃകയും പ്രാർത്ഥനയും ദുരിതമനുഭവിക്കുന്ന ഞങ്ങളുടെ സഹോദരി സഹോദരന്മാരെ ശുശ്രൂഷിക്കാനും സഹായിക്കുവാനും ഞങ്ങൾക്കു പ്രചോദനമേകട്ടെ. അങ്ങനെ ഇന്നേദിനം ഞങ്ങൾ കണ്ടുമുട്ടുന്നവർക്കെല്ലാം അങ്ങയുടെ കാരുണ്യത്തിന്റെമുഖം കാട്ടി കൊടുക്കുവാൻ കൃപ നൽകണമേ. ഇന്നത്തെ എന്റെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“പ്രത്യാശ പുതിയ ചക്രവാളങ്ങൾ തുറക്കുകയും നമുക്കു സാങ്കൽപ്പിക്കാൻ സാധിക്കാത്തതു പോലും സ്വപ്നം കാണാൻ പര്യാപ്തമാക്കുകയും ചെയ്യും.” (ഫ്രാൻസീസ് പാപ്പ)

ഈശോയോടൊപ്പം രാത്രി

“ഞാൻ അവിടുത്തെ കരുണയിൽ ആശ്രയിക്കുന്നു, എന്റെ ഹൃദയം അങ്ങയുടെ രക്ഷയിൽ ആനന്ദം കൊള്ളും” (സങ്കീ 13:5). ദൈവമേ ഇന്നേദിനം ഞങ്ങൾക്കു നൽകിയ നിന്റെ സാന്നിധ്യത്തിനു  ഞങ്ങൾ അങ്ങേക്കു  നന്ദി പറയുന്നു. ഇന്നേ ദിവസം ഞങ്ങൾ  ദരിദ്രരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും അവഗണിച്ചെങ്കിൽ ഞങ്ങളോടു പൊറുക്കണമേ. ദൈവമേ, ഈ രാത്രിയിൽ ഞങ്ങളുടെ ജീവിതങ്ങളെ വിശുദ്ധീകരിക്കാൻ അങ്ങു വരണമേ. നാളെ അങ്ങയുടെ ഹീതം നിറവേറ്റാൻ ഞങ്ങൾക്ക് അനുഗ്രഹം നൽകേണമേ. ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.