മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: ഫെബ്രുവരി 11

ഈശോയോടൊപ്പം സുപ്രഭാതം

സ്വർഗ്ഗീയ പിതാവേ, ലൂർദു മാതാവിന്റെ തിരുനാൾ ആഘോഷിക്കുന്ന ഈ ദിനത്തിൽ   അവളുടെ പ്രാർത്ഥനയുടെ ശക്തിയാൽ രോഗസൗഖ്യവും പാപ സാഹചര്യങ്ങൾ വെടിഞ്ഞ് വിശുദ്ധിയിൽ വളരാനും എന്നെ സഹായിക്കണമേ. അന്ധകാരത്തിന്റെയും നിഴലിൽ കഴിയുന്നവരെ ദൈവരാജ്യത്തിന്റെ സന്തോഷത്തിലേക്ക് ഉയർത്തുവാൻ എന്റെ ജീവിതം ഞാൻ സമർപ്പിക്കുന്നു. ഇന്നത്തെ എന്റെ ദിവസം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗമായ  ലോകത്തിലെ സമസ്ത മേഖലകളിൽ നിന്നും അഴിമതി തുടച്ചു നീക്കാനുള്ള പരിശ്രമത്തിനു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“ഉള്ളിന്റെയുള്ളിൽ അവളുടെ മകന്റെ ഹൃദയസ്പന്ദനം ശ്രവിക്കാൻ മറിയം പഠിച്ചിരുന്നു, അതവളെ ജീവിതത്തിലുടനീളം ചരിത്രത്തിലുള്ള ദൈവത്തിന്റെ ഹൃദയസ്പന്ദനം കണ്ടുപിടിക്കാൻ പഠിപ്പിച്ചു” (ഫ്രാൻസീസ് പാപ്പാ). ദൈവഹിതം തിരിച്ചറിയാനും അതു നിറവേറ്റാനും എന്നെ സഹായിക്കണമേ.

ഈശോയോടൊപ്പം രാത്രി

“ദൂതന്‍ അവളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്‌തി, കര്‍ത്താവ്‌ നിന്നോടുകൂടെ! (ലൂക്കാ 1:28)”. ദൈവമേ എന്റെ അയൽവാസികൾക്ക് കൊച്ചു പുഞ്ചിരിയിലൂടെയും, നന്മ പ്രവൃത്തികളിലൂടെയും സന്തോഷം പകരാൻ സാധിച്ചതിനു നന്ദി പറയുന്നു. ഇന്നേ ദിനം നിന്റെ വിശുദ്ധിയിൽ പൂർണ്ണമായി പങ്കു ചേരാൻ ഞാൻ വൈമനസ്യം കാണിച്ചുതിനു എന്നോട് ക്ഷമിക്കണമേ. നാളെ, സന്തോഷ പൂർവ്വമായ പെരുമാറ്റത്തിലൂടെ യേശുവിൽ നിന്നു ഞാൻ സ്വീകരിച്ച സന്തോഷവും, ആനന്ദവും മറ്റുള്ളവർക്ക് പകർന്നു നൽകാൻ എനിക്ക് കൃപ നൽകേണമേ. ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.