മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: ഫെബ്രുവരി 22

ഈശോയോടൊപ്പം സുപ്രഭാതം

കാരുണ്യവാനായ പിതാവേ, വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിന്റെ തിരുനാൾ ആഘോഷിക്കുന്ന ഈ ദിനത്തിൽ, പരിശുദ്ധ മാർപാപ്പയെയും അദ്ദേഹത്തിന്റെ നിയോഗങ്ങളെയും ഞങ്ങൾ പ്രത്യേകമായി ഓർക്കുന്നു. സഭാ ഐക്യത്തിനു നവീകരണത്തിനും വേണ്ടിയുള്ള  മാർപാപ്പയുടെ പരിശ്രമങ്ങളെ അങ്ങു ആശീർവ്വദിക്കണമേ. പരിശുദ്ധാത്മ അഭിഷേകത്താൽ തിരുസഭയെ നിറയ്ക്കക്കണമേ. ഇന്നത്തെ എന്റെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“വിശ്വസ്തതയും ക്ഷമയും തമ്മിൽ നല്ല ബന്ധമുണ്ട്, വർഷങ്ങൾ പിന്നിടുമ്പോഴാണ് അതിന്റെ ആനന്ദവും ആത്മസമർപ്പണവും ഫലം തരിക.” (ഫ്രാൻസീസ് പാപ്പാ)

ഈശോയോടൊപ്പം രാത്രി

“ശിമയോൻ പത്രോസ് പറഞ്ഞു: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്.” (മത്താ 16:17). ദൈവം നൽകിയ ഈ ദിനത്തിൽ എന്റെ കുടുംബത്തിനും, സമൂഹത്തിനും എന്നിലൂടെ കൈവന്ന അനുഗ്രഹങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. ഇന്നേദിനം പരിശുദ്ധ മാർപാപ്പയ്ക്കു വേണ്ടി പ്രാർത്ഥിക്കാതെ, അങ്ങയിൽ പൂർണ്ണമായി ആശ്രയിക്കാതെ, കൂടുതൽ സമയം ബാഹ്യകാര്യങ്ങളിൽ ശ്രദ്ധിച്ച്   മറ്റുള്ളവരോടുള്ള ഉത്തരവാദിത്വങ്ങളിൽ നിന്ന് അകന്നു ജീവിച്ചതിന് എന്നോട് ക്ഷമിക്കണമേ. നാളെ ദൈവഹിതം പ്രകാരം എന്റെ ജീവിതം ക്രമപ്പെടുത്താൻ എന്നെ സഹായിക്കേണമേ. ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.