മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം ആഗസ്റ്റ് 31

ഈശോയോടൊപ്പം സുപ്രഭാതം

കാരുണ്യവാനായ പിതാവേ, എന്നോടുള്ള നിന്റെ സ്നേഹത്തെ ധ്യാനിച്ചുകൊണ്ടു ഞാൻ ഇന്നേ ദിനം ആരംഭിക്കുന്നു. പൂർണ്ണ ഹൃദയത്തോടും ആത്മാവോടും മനസ്സോടുംകൂടെ സർവ്വ ശക്തിയോടും കൂടെ സുവിശേഷം ജീവിക്കാൻ എന്നെ ശക്തനാക്കണമേ. ഇന്നത്തെ എന്റെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“നമ്മളെ സ്നേഹിക്കുകയും രക്ഷിക്കുകയും ചെയ്ത ദൈവത്തെ നമ്മുടെ അയൽക്കാരിൽ കണ്ടു കൊണ്ടു പ്രത്യുത്തരിക്കാൽ സുവിശേഷം നമ്മളെ ക്ഷണിക്കുന്നു.”(ഫ്രാൻസീസ് പാപ്പ) ഈശോയെ ഞങ്ങളുടെ അയൽക്കാരിൽ നിന്നെ ദർശിക്കാൻ എനിക്കു കൃപ നൽകണമേ.

ഈശോയോടൊപ്പം രാത്രി

” കര്‍ത്താവു സ്വര്‍ഗത്തില്‍നിന്നുതാഴേക്കു നോക്കുന്നു; അവിടുന്ന്‌ എല്ലാ മനുഷ്യരെയും കാണുന്നു.” (സങ്കീര്‍ത്തനങ്ങള്‍ 33:13) ദൈവമേ അങ്ങു നൽകിയ സമാധാനത്തിനു ഞാൻ നന്ദി പറയുന്നു . ഇന്നേ ദിവസം അങ്ങിൽ വിശ്രമിക്കാതെ അങ്ങയുടെ വചനം ധ്യാനിക്കാതെ അങ്ങയുടെ സന്തോഷം മറ്റുള്ളവർക്ക് പകർന്നു നൽകാതെ ജീവിച്ചതിന് എന്നോടു ക്ഷമിക്കേണമേ. നാളെ എന്റെ കുടുംബം സമാധാനത്തിന്റെയും പ്രാർത്ഥനയുടെയും സഹോദര സ്നേഹത്തിന്റെയും ഇരിപ്പിടമാകാൻ, കൃപ നൽകേണമേ. ആമ്മേൻ

നന്മനിറഞ്ഞ പിതാവേ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.