നഷ്ടപ്പെട്ട സാധനങ്ങൾ കണ്ടെത്തുവാൻ വിശുദ്ധ അന്തോനീസിനോടുള്ള പ്രാർത്ഥന 

നഷ്ടപ്പെട്ടു പോയ സാധനങ്ങൾ വീണ്ടു കിട്ടുന്നതിനായി വിശുദ്ധ അന്തോണീസ് പുണ്യവാനോടു മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കുക, സഭയിൽ നൂറ്റാണ്ടുകളായി തുടർന്ന് വരുന്ന ഒരു പതിവാണ്. നഷ്ടപ്പെട്ട സാധനങ്ങൾ കണ്ടെത്തുന്നതിന് വിശുദ്ധന്റെ മാധ്യസ്ഥത്തിന് വലിയ ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നവർ ഏറെയാണ്.
നഷ്ടപ്പെട്ട സാധനങ്ങൾ കണ്ടെത്തുന്നതിന് വിശുദ്ധന്റെ മാധ്യസ്ഥം യാചിച്ചു കൊണ്ടുള്ള പ്രാർത്ഥന ഇതാ:
‘വിശുദ്ധ അന്തോനീസേ, ക്രിസ്തുവിന്റെ ഏറ്റവും ഉദാത്തമായ മാതൃക അനുകരിച്ച അങ്ങേയ്ക്കാണല്ലോ നഷ്ടപ്പെട്ട സാധനങ്ങൾ വീണ്ടെടുക്കുന്നതിനുള്ള ദൈവത്തിന്റെ പ്രത്യേകമായ കഴിവ് നല്കപ്പെട്ടിരിക്കുക. എനിക്ക് നഷ്ടപ്പെട്ട ഈ സാധനം (വസ്തുവിന്റെ പേര് ) കണ്ടെത്തുവാൻ ഉള്ള വഴി ഒരുക്കണമേ എന്ന് അങ്ങയോടു ഞാൻ യാചിക്കുന്നു. ആ ഭൗതിക വസ്തുവിന്റെ നഷ്ടം മൂലം ഞാൻ അധികം മനസികമായി വേദനിക്കുന്നു .എന്റെ മനസിന്റെ വേദന അകറ്റി സമാധാനം നിലനിർത്തുവാൻ സഹായിക്കണമേ. ഈ ആവശ്യത്തിന് ഒപ്പം തന്നെ യഥാർത്ഥ ദൈവത്തെ അവകാശമാക്കുന്നതിനും എന്നെ സഹായിക്കണമേ. മറ്റെന്തൊക്കെ നഷ്ടപ്പെട്ടാലും എന്റെ ജീവിതത്തിൽ ഞാൻ പ്രഥമ സ്ഥാനം നൽകുന്ന ദൈവത്തെ നഷപ്പെടുത്തുവാൻ എന്നെ അനുവദിക്കരുതേ. എന്റെ ഏറ്റവും വലിയ നിക്ഷേപമായ ദൈവത്തോടൊപ്പം ഉള്ള നിത്യജീവിതം ഞാൻ ഒരിക്കലും നഷ്ടപ്പെടുത്തുവാൻ ഇടയാകാതിരിക്കട്ടെ. ആമ്മേൻ.’

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.