സംരക്ഷണം ആവശ്യമുള്ളപ്പോൾ പരിശുദ്ധ അമ്മയോടു സഹായം ചോദിക്കാം ഈ പ്രാർത്ഥനയിലൂടെ

നമ്മെ സഹായിക്കാൻ സദാ സന്നദ്ധയായ സ്വർഗീയ മധ്യസ്ഥയാണ് പരിശുദ്ധ അമ്മ. ദൈവം നമുക്ക് നൽകിയിരിക്കുന്ന അമ്മയാണ് പരിശുദ്ധ കന്യകാമറിയം. നമ്മുടെ സ്വന്തം അമ്മ. വി. മദർ തെരേസ മറ്റുള്ളവരെ സഹായിക്കുന്നതിനായി പൂർണമായും അർപ്പിതയായിരുന്ന ഒരു സ്ത്രീ ആയിരുന്നു. മദർ തെരേസയ്ക്ക് ജീവിതത്തിൽ സഹായം ആവശ്യമായിരുന്നപ്പോൾ എല്ലാം അവൾ പരിശുദ്ധ അമ്മയുടെ പക്കൽ സഹായം തേടി. വി. മദര്‍ തെരേസാ ചൊല്ലിയിരുന്ന ഒരു പ്രാര്‍ത്ഥന ഇതാ:

പരിശുദ്ധ അമ്മയുടെ സഹായവും സംരക്ഷണവും ആവശ്യമുള്ളപ്പോൾ മറിയത്തോട് ഇപ്രകാരം പ്രാർത്ഥിക്കുക. ‘‘മറിയമേ, യേശുവിന്റെ അമ്മേ, എനിക്കും നീ അമ്മയാകണമേ.” ഈ പ്രാർത്ഥന ഒരിക്കലും എന്നെ പരാജയപ്പെടുത്തിയിട്ടില്ല എന്ന് മദർ തെരേസ തന്റെ ജീവിതത്തിൽ സാക്ഷ്യപ്പെടുത്തിയിരുന്നു.

ലളിതമായ ഈ പ്രാർത്ഥന ഏത് നിമിഷവും ചൊല്ലുവാൻ കഴിയുന്ന ഒന്നാണ്. വളരെ നിർണ്ണായകമായ ഒരു സന്ദർഭത്തിലോ  ജോലിസ്ഥലത്ത് ബുദ്ധിമുട്ടുള്ള ഒരു കാര്യം ചെയ്യുകയാണെങ്കിലോ, അപകട സാധ്യതാ മേഖലയിൽ ആയിരിക്കുമ്പോഴോ എപ്പോൾ വേണമെങ്കിലും ഈ പ്രാർത്ഥന ചൊല്ലാം. നമ്മുടെ ഈ ലോകത്തിലെ അമ്മയെ വിളിക്കുന്നതുപോലെ സ്വർഗ്ഗത്തിലെ അമ്മയെ വിളിക്കുക. അമ്മ നമ്മുടെ വിളി കേൾക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.