പ്രാര്‍ത്ഥനയും ദൈവവചനവും പരസ്‌നേഹ പ്രവര്‍ത്തികളുമാണ് കുടുംബത്തെ ജീവനുള്ളതാക്കുന്നത്: മാര്‍പാപ്പ

പ്രാര്‍ത്ഥനയും ദൈവവചനവും പരസ്‌നേഹ പ്രവര്‍ത്തികളുമാണ് ഏതൊരു കുടുംബത്തെയും ജീവനുള്ളതാക്കി നിലനിര്‍ത്തുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ആളുകള്‍ തമ്മിലുള്ള യോജിപ്പിന്റെ ഫലമാണ് കുടുംബങ്ങളില്‍ അനുഭവിക്കുന്ന യഥാര്‍ത്ഥ സന്തോഷമെന്നും പാപ്പാ പറഞ്ഞു.

ആളുകള്‍ തമ്മിലുള്ള യോജിപ്പാണ്, ഒരുമിച്ചായിരിക്കുന്നതിന്റെ മനോഹാരിതയെ അനുഭവിപ്പിക്കാനും ആസ്വദിപ്പിക്കാനും സഹായിക്കുകയെന്ന് എഴുതിയ പാപ്പാ, ഇതേ യോജിപ്പാണ് ജീവിതവഴികളില്‍ പരസ്പരം താങ്ങായി നില്‍ക്കാന്‍ ആളുകളെ സഹായിക്കുക എന്നും കൂട്ടിച്ചേര്‍ത്തു. കുടുംബത്തിലെ പരസ്പര സ്‌നേഹത്തിന്റെയും ഒത്തൊരുമയുടെയും പ്രാധാന്യത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ച പാപ്പാ, എന്നാല്‍ എല്ലാ സന്തോഷത്തിന്റെയും അടിസ്ഥാനമായി നില്‍ക്കുന്നത് ദൈവത്തിന്റെ സാന്നിദ്ധ്യമാണെന്നും ഊന്നിപ്പറഞ്ഞു.

2022 ജൂണ്‍ മാസം 22 മുതല്‍ 26 വരെ റോമില്‍ നടക്കാനിരിക്കുന്ന 10-ാമത് കുടുംബങ്ങളുടെ അന്തര്‍ദേശീയ സമ്മേളനത്തിന് ഒരുക്കമായി ഇറ്റലിയുടെ വിവിധ ഭാഗങ്ങളിലും സ്വിറ്റ്‌സര്‍ലണ്ടിലുമായി കുടുംബങ്ങള്‍ക്കായി നടക്കുന്ന 14 -ാമത് കുടുംബങ്ങളുടെ ദേശീയ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കുടുംബങ്ങളുടെ തീര്‍ത്ഥാടനം എന്ന ഹാഷ്ടാഗോടു കൂടി എഴുതിയ ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് പാപ്പാ കുടുംബങ്ങളില്‍ പരസ്പര സഹകരണത്തിന്റെയും ദൈവസാന്നിദ്ധ്യത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് എടുത്തുപറഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.