പ്രാർത്ഥന, വിശ്വാസിയുടെ ജീവശ്വാസം: ഫ്രാൻസിസ് പാപ്പാ

ജീവിതത്തിന് വായു എന്നതു പോലെയാണ് വിശ്വാസജീവിതത്തിന് പ്രാർത്ഥന എന്ന് ഫ്രാൻസിസ് പാപ്പാ. സിനഡിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ് പ്രാർത്ഥനയും പരിശുദ്ധാത്മാവുമായുള്ള പരസ്പരബന്ധത്തെക്കുറിച്ച് പാപ്പാ എഴുതിയത്.

നമ്മെ എപ്പോഴും മുന്നോട്ടു നയിക്കുന്ന പരിശുദ്ധാത്മാവിനെ നമ്മിലേക്ക് വിളിച്ചുവരുത്തുന്നത് പ്രാർത്ഥനയാണെന്നും പ്രാർത്ഥന ജീവശ്വാസം പോലെയാണെന്നുമായിരുന്നു പാപ്പായുടെ സന്ദേശം.

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ഓരോ യോഗങ്ങളിലും മറ്റ് സിനഡുകളിലും സഭാകൂട്ടായ്മകളിലും ഉപയോഗിച്ചിരുന്ന പ്രാർത്ഥനയായിരുന്ന ‘അദ് സുമുസ് സാങ്തേ സ്സ്പിരിത്തൂസ്’ (Adsumus, Sancte Spiritus) “ഞങ്ങൾ അങ്ങയുടെ മുന്നിൽ നിൽക്കുന്നു” എന്ന ലത്തീൻ പ്രാർത്ഥനാഗാനവുമായി ബന്ധപ്പെടുത്തിയാണ് പാപ്പാ ഇങ്ങനെ ഒരു സന്ദേശം എഴുതിയത്.

“സ്നേഹത്തിന്റെ പരിശുദ്ധാത്മാവേ വരിക, ദൈവസ്വരം ശ്രവിക്കുന്നതിനായി ഞങ്ങളുടെ ഹൃദയം തുറക്കുക. വിശുദ്ധിയുടെ ആത്മാവേ വരിക, വിശുദ്ധരും വിശ്വാസികളുമായ ജനത്തെ പുതുതാക്കുക. സൃഷ്ടാവായ ആത്മാവേ വരിക, ഭൂമുഖം പുതുതാക്കുക!” എന്ന ഒരു സന്ദേശവും ഇതേ ദിവസം സിനഡുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് പാപ്പാ ട്വിറ്ററിൽ കുറിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.