മറിയം ത്രേസ്യയുടെ ജീവിത വിശുദ്ധിയെ ധ്യാനിക്കുന്ന പ്രാർഥനാ ഗീതം

മറിയം ത്രേസ്യയുടെ ജീവിത വിശുദ്ധിയെ ധ്യാനിക്കുന്ന പ്രാർഥനാ ഗീതം “അമ്മേ മറിയം ത്രേസ്യേ, വിശുദ്ധിതൻ നിറകുടമായവളേ…” അമിഗോസ് കമ്മ്യൂണിക്കേഷനിലൂടെ യൂട്യൂബിൽ റിലീസ് ആയി. റോസിന പീറ്റി രചിച്ചു ഫാ. മാത്യൂസ് പയ്യപ്പിള്ളി സംഗീതം ചെയ്തിരിക്കുന്ന ഈ ഗാനം മനോഹരമായി ആലപിച്ചിരിക്കുന്നത് ചിത്ര അരുൺ ആണ്. അനിൽ ബി. എസ്. ഓർക്കസ്‌ട്രേഷൻ നടത്തിയ ഈ ഗാനം നിർമ്മിച്ചത് പീറ്റി താണോലിൽ ആണ്.

ഒക്ടോബർ പതിമൂന്നാം തീയതി ഫ്രാൻസിസ് പാപ്പാ വിശുദ്ധ പദവിയിലേയ്ക്ക് ഉയർത്തുന്ന, വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായോടുള്ള ഗാനങ്ങളുമായി അമിഗോസിന്റെ ഡയറക്ടർ ഫാ. മാത്യൂസ് പയ്യപ്പിള്ളിയുടെ നേതൃത്വത്തിൽ തയ്യാറാക്കുന്ന, ‘വിശുദ്ധർക്കിടയിൽ വിരിഞ്ഞ വെൺമലർ’ എന്ന സംഗീത ആൽബത്തിലെ അഞ്ച് പ്രാർത്ഥനാ ഗാനങ്ങളിൽ രണ്ടാമത്തെതാണ് “അമ്മേ മറിയം ത്രേസ്യേ, വിശുദ്ധിതൻ നിറകുടമായവളേ…” എന്ന ഗാനം.

“മങ്കിടിയാൻ മറിയം ത്രേസ്യാ ഭാഗ്യവതി…” എന്ന ആദ്യഗാനം ഫാ. മൈക്കിൾ പനച്ചിക്കൽ വി.സി-യുടെ സംഗീതരചനയ്ക്ക് ഫാ. മാത്യൂസ് പയ്യപ്പള്ളി നൽകിയ ഈണത്തോടെ ലിബിൻ സ്കറിയ ആണ് പ്രാത്ഥനാഗീതം പാടി അവതരിപ്പിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.