വിദ്യാർത്ഥികൾക്കായി വിശുദ്ധ തോമസ് അക്വീനാസ് തയ്യാറാക്കിയ പ്രാർത്ഥന 

    വിദ്യാർത്ഥികളുടെ ജീവിതം അവരുടെ പ്രായത്തെ വച്ച് നോക്കുമ്പോൾ വളരെ പ്രതിസന്ധികൾ നിറഞ്ഞതാണ്. പലതരത്തിലുള്ള ആകുലതകൾ വേട്ടയാടുന്ന ഒരു സമയമാണ് പഠനസമയം. പഠനം അറിവിനെ സ്വായത്തമാക്കുന്ന പ്രക്രിയ ആണെങ്കിലും പലപ്പോഴും അതിൽ നാം മറ്റുള്ളവരുടെ സഹായം തേടേണ്ടിവരും.

    ഈ ഒരു കാരണത്താലാണ് വിദ്യാർത്ഥികളുടെ മദ്ധ്യസ്ഥനായ വി. തോമസ് അക്വീനാസ് കുട്ടികൾക്കായി ഒരു പ്രാർത്ഥന രചിക്കുന്നത്. ഈ പ്രാർത്ഥന ചുവടെ ചേർക്കുന്നു.

    “സൃഷ്ടാവായ ദൈവമേ, എല്ലാ പ്രകാശത്തിന്റെയും ജ്ഞാനത്തിന്റെയും ഉറവിടമേ, എല്ലാത്തിനും കാരണമായവനെ, അങ്ങയുടെ ജ്ഞാനത്തിന്റെ പ്രകാശത്തെ എന്റെ ബുദ്ധിയിലേയ്ക്ക് അയയ്ക്കേണമേ. എന്റെ ഉള്ളിലെ ഇരുട്ടിനെ അകറ്റുകയും വിവേകത്തെ ഉത്തേജിപ്പിക്കുകയും ചെയ്യേണമേ.

    ഞാൻ ജനിച്ചുവീണത് അജ്ഞതയിലേയ്ക്കാണ്. എന്നെ മൂടിയിരിക്കുന്ന ഇരുട്ടും പാപത്തിന്റെ അന്ധകാരവും എന്നിൽ നിന്ന് എടുത്തുമാറ്റണമേ. എനിക്ക് നല്ല ഗ്രാഹ്യവും ഓർമ്മശക്തിയും കൃത്യമായും അടിസ്ഥാനപരമായും കാര്യങ്ങൾ ഗ്രഹിക്കാനുള്ള കഴിവും നൽകണമേ. എന്റെ വിശദീകരണങ്ങൾ കൃത്യവും വ്യക്തവും മനോഹരമായും അവതരിപ്പിക്കുന്നതിനുള്ള കഴിവ് നൽകണമേ. ഓരോ കാര്യവും തുടക്കം മുതൽ ഒടുക്കം വരെ കൃത്യമായി ഗ്രഹിക്കുവാനും അവതരിപ്പിക്കുവാനുമുള്ള കൃപയ്ക്കായുള്ള നിയോഗം ഞാൻ, കർത്താവായ യേശുക്രിസ്തു വഴി ദൈവതിരുമുമ്പിൽ സമർപ്പിക്കുന്നു. ആമ്മേൻ.”

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.