എന്താണ് കേണപേക്ഷിച്ചു കൊണ്ടുള്ള പ്രാര്‍ത്ഥന?

മറ്റൊരാളുടെ മുമ്പില്‍ സ്വയം താഴ്ത്തി, വിനീതനായിക്കൊണ്ടുള്ള സംസാരത്തെയാണ് യാചന, അപേക്ഷ എന്നെല്ലാം പറയുന്നത്. ക്രിസ്തീയ പ്രാര്‍ത്ഥനകളുമായി ഇത്തരം പ്രവര്‍ത്തികള്‍ക്ക് ബന്ധമുണ്ട്. ദൈവത്തെ വലിയ, ഉയര്‍ന്ന വ്യക്തിത്വമായി കരുതി, നമ്മുടെ പ്രാര്‍ത്ഥനകള്‍ സമര്‍പ്പിക്കുന്നതാണത്.

കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത നല്‍കുന്നുണ്ട്. കേണപേക്ഷിച്ചു കൊണ്ടുള്ള പ്രാര്‍ത്ഥനയ്ക്ക് വിശുദ്ധ ഗ്രന്ഥത്തില്‍ തന്നെ ചില നിര്‍വ്വചനങ്ങള്‍ കാണാനാവും. ചോദിക്കുക, അപേക്ഷിക്കുക, യാചിക്കുക, അഭ്യര്‍ത്ഥിക്കുക, കെഞ്ചുക, നിലവിളിക്കുക, തുടങ്ങി പലതും. അപേക്ഷയാലുള്ള പ്രാര്‍ത്ഥനയിലൂടെ ദൈവവുമായി നമുക്കുള്ള അടുപ്പമാണ് വെളിപ്പെടുന്നത്.

നമ്മുടെ ആദിയും അന്ത്യവുമെല്ലാം നിശ്ചയിക്കുന്നതും നയിക്കുന്നതും ദൈവവമാണെന്ന ബോധ്യവും വിശ്വാസവുമാണ് ഇത്തരം പ്രാര്‍ത്ഥനയിലൂടെ വെളിവാകുന്നത്. പാപത്താല്‍ ദൈവവുമായി അകന്നു എന്ന് കരുതുന്ന ക്രൈസ്തവരായ നമുക്ക്, അപേക്ഷയാലുള്ള പ്രാര്‍ത്ഥന ദൈവത്തിലേയ്ക്ക് മടങ്ങിവരാനുള്ള അവസരം കൂടിയാണ് നല്‍കുന്നത്.

ആത്മീയവും ബാഹ്യവുമായ കുറവുകളിന്മേലുള്ള പാരാതി കൂടിയാണ് അപേക്ഷയാലുള്ള പ്രാര്‍ത്ഥന. സൃഷ്ടികളിന്മേല്‍ സൃഷ്ടാവായ ദൈവത്തിനുള്ള അധികാരത്തെയും അവകാശത്തെയുമാണ് അതും എടുത്തുകാട്ടുന്നത്. സങ്കീര്‍ത്തനങ്ങളാണ് ഇത്തരം പ്രാര്‍ത്ഥനയുടെ ഏറ്റവും വലിയ ഉദാഹരണം. പ്രാര്‍ത്ഥനയില്‍ എളിമപ്പെടേണ്ടത് എങ്ങനെയെന്ന് മനസിലാക്കാന്‍, അപേക്ഷാപ്രാര്‍ത്ഥന എങ്ങനെയെന്ന് മനസിലാക്കാന്‍ സങ്കീര്‍ത്തന വചനങ്ങളിലൂടെ കടന്നുപോകാം.