വി. പാദ്രേ പിയോയുടെ അത്ഭുത പ്രാർത്ഥന

പ്രാർത്ഥനാ സഹായം തേടി നിരവധി ആളുകൾ അനുദിനം നമ്മെ സമീപിക്കുണ്ട്. ശക്തമായ ഈ പ്രാർത്ഥനാ വിശ്വാസത്തോടെ ജപിക്കുമ്പോൾ അത് നല്ലൊരു മധ്യസ്ഥ പ്രാർത്ഥനയാകുന്നു.

ആയിരക്കണക്കിനു അത്ഭുതങ്ങൾക്ക് കാരണമായ വിശുദ്ധ പാദ്രേ പിയോടുടെ ഈ രഹസ്യ ആയുധം വി. മർഗരീത്താ മേരി അല കോക്ക് രചിച്ച പ്രാർത്ഥനയാണ്.
നമ്മുടെ പ്രാർത്ഥാ ജീവിതത്തിലെ ശക്തമായ ഒരു സമ്പാദ്യം ആയിരിക്കും ഈശോയുടെ തിരുഹൃദയത്തോടുള്ള ഈ പ്രാർത്ഥനാ. ഈ പ്രാർത്ഥന വഴി ജോൺ പോൾ രണ്ടാമൻ മാർപാപ്പായ്ക്കും ഒരിക്കൽ രോഗശാന്തി ലഭിക്കുകയുണ്ടായി.

വിശുദ്ധ പാദ്രേ പിയോയുടെ ഈശോയുടെ തീരുഹൃദയത്തോടുള്ള നോവേന

ഓ എന്റെ ഈശോയെ, നി ഞങ്ങളോടു പറയുന്നു “സത്യമായി ഞാൻ നിങ്ങളോട് പറയുന്നു ചോദിക്കുവിൻ നിങ്ങൾക്ക് ലഭിക്കും അന്വേഷിക്കുവിൻ നിങ്ങൾ കണ്ടെത്തും, മുട്ടവിൻ നിങ്ങൾക്ക് തുറന്നു കിട്ടും ” ഞാൻ യാചിക്കുകയും, അന്വേഷിക്കുകയും, മുട്ടുകയും ചെയ്യുന്ന ഈ പ്രത്യേക അനുഗ്രഹങ്ങൾ (നിയോഗങ്ങൾ പറയുക) നീ ഞങ്ങൾക്ക് നൽകേണമേ. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ …

നന്മ നിറഞ്ഞ മറിയമേ…

പിതാവിനും പുത്രനും …

ഈശോയുടെ തിരുഹൃദയമേ ഞാൻ അങ്ങിൽ ശരണപ്പെടുന്നു. ഓ എന്റെ ഈശോയെ , നി ഞങ്ങളോടു പറയുന്നു ” സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോടെന്തെങ്കിലും ചോദിച്ചാൽ അവൻ നിങ്ങൾക്കതു ചെയ്തു തരും”. നിന്റെ നാമത്തിൽ പിതാവിനോട് ചോദിക്കുന്ന ഈ നന്മകൾ (നിയോഗങ്ങൾ പറയുക ) നീ ഞങ്ങൾക്ക് വാങ്ങിത്തരേണമേ. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ …

നന്മ നിറഞ്ഞ മറിയമേ…

പിതാവിനും പുത്രനും …

ഈശോയുടെ തിരുഹൃദയമേ ഞാൻ അങ്ങിൽ ശരണപ്പെടുന്നു. ഓ എന്റെ ഈശോയെ, നി ഞങ്ങളോടു പറയുന്നു “സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, സ്വർഗ്ഗവും ഭൂമിയും കടന്നു പോകും എന്നാൽ എന്റെ വാക്കുകൾ കടന്നുപോവുകയില്ല” ഒരിക്കലും മാറ്റമില്ലാത്ത നിന്റെ വാക്കുകളിൽ ശരണപ്പെട്ട് ഞാനിപ്പോൾ അപേഷിക്കുന്ന ഈ അനുഗ്രഹങ്ങൾ (നിയോഗങ്ങൾ പറയുക) നീ ഞങ്ങൾക്ക് വാങ്ങിത്തരേണമേ. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ …

നന്മ നിറഞ്ഞ മറിയമേ…

പിതാവിനും പുത്രനും …

ഈശോയുടെ തിരുഹൃദയമേ ഞാൻ അങ്ങിൽ ശരണപ്പെടുന്നു. പീഡിതരായ മക്കളോട് എന്നും കാരുണ്യവും ദയയും കാണിക്കുന്ന ഈശോയുടെ പരിശുദ്ധ ഹൃദയമേ, പാപികളായ ഞങ്ങളോട് കരുണയായിരിക്കേണമേ. ഞങ്ങൾ നിന്നോടപേക്ഷിച്ച ഈ അനുഗ്രഹങ്ങൾ പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹൃദയം വഴി നി ഞങ്ങൾക്ക് തന്നരുളേണമേ. ആമ്മേൻ

പരിശുദ്ധ രാജ്ഞി ….

ഈശോയുടെ വളർത്തു പിതാവായ വി. യൗസേപ്പേ ഞങ്ങൾക്ക് വേണ്ടി അപേക്ഷികേണമേ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.