മനുഷ്യക്കടത്തിനെതിരായ ആഗോള പ്രാര്‍ത്ഥനാ ദിനത്തില്‍ മാരത്തണ്‍ പ്രാര്‍ത്ഥന

മനുഷ്യക്കടത്തിനെതിരായ ആഗോളപ്രാര്‍ത്ഥനാദിനത്തില്‍ ഓണ്‍ലൈന്‍ പ്രയര്‍ മാരത്തണ്‍ നടത്താന്‍ തീരുമാനിച്ച് തലീതാകും നെറ്റ് വര്‍ക്ക് ഓഫ് കോണ്‍സക്രേറ്റഡ് ലൈഫ്. ഫെബ്രുവരി 8 -ന് നടത്തുന്ന ഓണ്‍ലൈന്‍ പ്രയര്‍ മാരത്തണില്‍ പങ്കെടുത്ത് ആഗോളതലത്തില്‍ നടക്കുന്ന മനുഷ്യക്കടത്തിനെതിരെ പ്രാര്‍ത്ഥിക്കാനാണ് ലോകമെമ്പാടുമുള്ള കത്തോലിക്കരോട് സംഘടന ആഹ്വാനം ചെയ്തിരിക്കുന്നത്. മനുഷ്യക്കടത്തിനെതിരായ 7ാമത് ആഗോള പ്രാര്‍ത്ഥനാദിനമാണിത്.

‘മനുഷ്യക്കടത്ത് ഇല്ലാത്ത സമ്പത്ത് വ്യവസ്ഥ’ എന്നതാണ് ഈ വര്‍ഷത്തെ പ്രാര്‍ത്ഥനാദിനത്തിന്റെ കേന്ദ്ര ആശയം. കോവിഡ് 19 പാന്‍ഡെമിക് മൂലമുള്ള പരിമിധികളും വൈരുദ്ധ്യങ്ങളും പ്രതിസന്ധികളും രൂക്ഷമാകുന്ന ഈ കാലത്തെ പ്രബലമായ സാമ്പത്തികാവസ്ഥ പലപ്പോഴും മനുഷ്യക്കടത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായി മാറാറുണ്ട്. അതുകൊണ്ടുതന്നെ മനുഷ്യക്കടത്തിനെതിരായ ഏഴാമത് അന്താരാഷ്ട്ര പ്രാര്‍ത്ഥനാദിനം എല്ലാത്തരം ചൂഷണങ്ങളെയും എതിര്‍ക്കുന്ന പുതിയ സാമ്പത്തിക അനുഭവങ്ങള്‍ വര്‍ദ്ധിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ഉള്ള ക്ഷണമാണ്.

കന്യാസ്ത്രികള്‍ നടത്തുന്ന മനുഷ്യകടത്ത് വിരുദ്ധ ശ്രമങ്ങളെ ഏകോപിപ്പിക്കുകയും സഭയുടെ സാമുഹ്യപഠനങ്ങള്‍ അനുസരിച്ച് ഇത്തരം സംഘങ്ങളെ രൂപീകരിക്കുകയും ആശയവിനിമയം സുഗമമാക്കുകയും ചെയ്യുന്നതാണ് തലീതാകും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍. 92 രാജ്യങ്ങളില്‍ സംഘടന സജീവസാന്നിധ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.