നമ്മുടെ പ്രശ്നങ്ങൾക്കുള്ള ഒരു മാന്ത്രികപരിഹാരമല്ല പ്രാർത്ഥന: പാപ്പാ

നമ്മുടെ പ്രശ്നങ്ങൾക്കുള്ള ഒരു മാന്ത്രികപരിഹാരമല്ല പ്രാർത്ഥനയെന്ന് ഫ്രാൻസിസ് പാപ്പാ. ദൈവത്തിന്റെ സമയത്തിനായി ക്ഷമയോടെ കാത്തിരിക്കേണ്ടവരാണെന്നും ഉചിതമായ രീതിയിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ ദൈവത്തോട് ആവശ്യപ്പെട്ട് പ്രാർത്ഥിക്കണമെന്നും പാപ്പാ നിർദ്ദേശിച്ചു. വത്തിക്കാനിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“എന്തെങ്കിലും ആവശ്യപ്പെട്ട് പ്രാർത്ഥിക്കുമ്പോൾ എനിക്കും ഉടൻ അവ ലഭിക്കാതെ വരാറുണ്ട്. ഇത് നമുക്കെല്ലാവർക്കും സംഭവിക്കുന്നു. ഒരു സുഹൃത്ത്, അച്ഛൻ, അമ്മ എന്നിവർ രോഗാവസ്ഥയിൽ നിന്ന് കരകയറാൻ നമ്മൾ പ്രാർത്ഥിക്കുന്നു. എന്നാൽ, ചിലപ്പോൾ അവർ നമ്മെ വിട്ടുപോകുന്നു. ദൈവം നമ്മുടെ വാക്കു കേട്ടില്ലേ? തീർച്ചയായും, ദൈവം നമ്മെ കേൾക്കുന്നു” -പാപ്പാ പറയുന്നു.

“പ്രതീക്ഷ നഷ്ടപ്പെടാതെ പ്രാർത്ഥന തുടരുക. യേശു മൂന്നാം ദിവസം മരിച്ചവരിൽ നിന്നും ഉയിർത്തെഴുന്നേറ്റു. എന്നാൽ പുനരുത്ഥാനത്തിനു മുമ്പ് ശിഷ്യന്മാർ കരുതിയിരുന്നത് എല്ലാം നഷ്ടപ്പെട്ടു എന്നാണ്. കർത്താവിന്റെ കൃപയ്‌ക്കായി അവസാനദിവസം വരെയും കാത്തിരിക്കുക. കർത്താവ് എപ്പോഴും നമ്മോടൊപ്പമുണ്ട്, അവൻ എല്ലാം പരിഹരിക്കുന്നു” – പാപ്പാ ഓര്‍മ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.