പ്രാർത്ഥനയാണ് ജീവിതത്തിന്റെ പ്രധാന ഘടകം: ഫ്രാൻസിസ് പാപ്പാ

ജാഗ്രതയോടെയും സന്തോഷത്തോടെയും ജീവിക്കാൻ ആവശ്യമായ ജീവിതത്തിന്റെ പ്രധാന ഘടകമാണ് പ്രാർത്ഥന എന്ന് ഫ്രാൻസിസ് പാപ്പാ. ആഗമനകാലത്തിന്റെ ആദ്യ ഞായറാഴ്ചയായ നവംബർ 28 -ന് ആഞ്ചലൂസ് പ്രസംഗത്തിനിടെയാണ് ഫ്രാൻസിസ് മാർപാപ്പ ഇക്കാര്യം പറഞ്ഞത്.

“ഉണർന്നിരിക്കുക, നിങ്ങളുടെ ഹൃദയം കാത്തുസൂക്ഷിക്കുക. ജാഗരൂകരായിരിക്കുന്നതിന്റെ രഹസ്യം പ്രാർത്ഥനയാണ്. യേശു പറയുന്നു: ‘എല്ലായ്‌പ്പോഴും ഉണർന്നിരിക്കുക പ്രാർത്ഥിക്കുക’ (ലൂക്കാ 21:36). ഹൃദയത്തിന്റെ വിളക്ക് കത്തിക്കുന്നത് പ്രാർത്ഥനയാണ്. പ്രാർത്ഥന ആത്മാവിനെ ഉറക്കത്തിൽ നിന്ന് ഉണർത്തുകയും അസ്തിത്വത്തിന്റെ അവസാനത്തിൽ പ്രാധാന്യമുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു” – പാപ്പാ വെളിപ്പെടുത്തി.

“ഏറ്റവും തിരക്കുള്ള ദിവസങ്ങളിൽ പോലും പ്രാർത്ഥനയെ അവഗണിക്കരുത്. ഈ ആഗമനകാലത്ത് പ്രാർത്ഥിക്കാൻ എളുപ്പമുള്ള ഒരു പ്രാർത്ഥന ഇതാണ് – ‘കർത്താവായ യേശുവേ, വരൂ.’ നമുക്ക് ദിവസം മുഴുവൻ ഈ പ്രാർത്ഥന ആവർത്തിക്കാം” – പാപ്പാ ഉദ്‌ബോധിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.