ഫ്രാൻസീസ് പാപ്പായുടെ പ്രാർത്ഥനാ നിയോഗങ്ങൾ  2017 

2016 നു വിപരീതമായി 2017 ജനുവരി മുതൽ ഫ്രാൻസീസ് പാപ്പ ഒരു പ്രാർത്ഥനാ നിയോഗം മാത്രമേ ഓരോ മാസത്തെ പ്രാർത്ഥനയ്ക്കായി നൽകിയിട്ടുള്ളു. രണ്ടാമത്തെ നിയോഗം സമകാലിക സംഭവ വികാസങ്ങളും, അത്യാവശ്യമായ ആവശ്യങ്ങളും അനുസരിച്ച് വത്തിക്കാനിൽ നിന്നുള്ള നിർദ്ദേശമനുസരിച്ച്, മാർപാപ്പായ്ക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്ന The Apostleship of Prayer എന്ന കത്തോലിക്കാ ഭക്തസംഘടന ഓരോ മാസവും പ്രസദ്ധീകരിക്കുന്നതാണ്.  

ജനുവരി
ക്രൈസ്തവ ഐക്യം
എല്ലാ ക്രൈസ്തതവരും ക്രിസ്തുവിന്റെ പഠനങ്ങളോടു വിശ്വസ്തത പുലർത്തി പ്രാർത്ഥനയിലൂടെയും ഉപവി പ്രവർത്തനങ്ങളിലൂടെയും സഭൈക്യം പുനസ്ഥാപിക്കാനും മാനവരാശി നേരിടുന്ന വെല്ലുവിളികൾ പരസ്പര സഹകരണത്തോടെ നേരിടുന്നതിനു വേണ്ടി 2017 ലെ ആദ്യ മാസം പ്രാർത്ഥനയ്ക്കായി  മാർപാപ്പ തന്നിരിക്കുന്നു.
ഫെബ്രുവരി 
ദുഖിതരും പീഡിതരുമായവരെ ആശ്വസിപ്പിക്കുക
വേദനിക്കുന്നവരെ, പ്രത്യേകമായി ദരിദ്രർ, അഭയാർത്ഥികൾ, പാർശ്വവത്കരിക്കപ്പെട്ടവർ എന്നിവർ നമ്മുടെ സമൂഹങ്ങളിൽ സ്വീകരണവും ആശ്വാസവും ലഭിക്കാൻ.
മാർച്ച്
പീഡിത ക്രൈസ്തവരെ സഹായിക്കുക
ലോകമെമ്പാടുമുള്ള പീഡയനുഭവിക്കുന്ന ക്രൈസ്തവ സഹോദരങ്ങളെ പ്രാർത്ഥനയും മറ്റു ഭൗതീക സഹായങ്ങളും നൽകുക
ഏപ്രിൽ                                                                                                           യുവജനങ്ങൾ
യുവജനങ്ങൾ ഔദാര്യപൂർവ്വം അവരുടെ ദൈവവിളിയോടു പ്രതികരിക്കുന്നതിനും, പൗരോഹിത്യത്തിലൂടെയും സമർപ്പണ ജീവിതത്തിലൂടെയും ദൈവത്തിനായി അവരെത്തന്നെ സമർപ്പിക്കുന്നതിനും വേണ്ടി.
മെയ്
ആഫ്രിക്കയിലെ ക്രൈസ്തവർ 

 

ആഫ്രിക്കയിലെ ക്രൈസ്തവർ കാരുണ്യവാനായ യേശുവിനെ അനുകരിച്ചു അനുരജ്ഞനത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും സാക്ഷികളാകുന്നതിനായി പ്രാർത്ഥിക്കാം.

ജൂൺ 
ലോക നേതാക്കൾക്കു വേണ്ടി

ലോക നേതാക്കൾ, നിരപരാധികളായ ജനങ്ങളെ ബലിയാടുകളാക്കുന്ന ആയുധവ്യാപാരത്തിനു അവസാനം വരുത്താൻ ശക്തമായി പ്രവർത്തിക്കാൻ .

ജൂലൈ 
സഭയിൽ നിന്നു അകന്നു നിൽക്കുന്ന ക്രൈസ്തവർക്കു വേണ്ടി

വിശ്വാസ ജീവിതത്തിൽ നിന്നു അകന്നു കഴിയുന്ന നമ്മുടെ സഹോദരി സഹോദരന്മാർ, നമ്മുടെ പ്രാർത്ഥനയാലും സുവിശേഷ സാക്ഷ്യത്താലും ദൈവത്തിന്റെ കാരുണ്യത്തിന്റെ സാമിപ്യവും ക്രിസ്തീയ ജീവിതത്തിന്റെ മനോഹാരിതയും വീണ്ടെടുക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കാം.

ആഗസ്റ്റ്
കലാകാരന്മാർ

നമ്മുടെ കാലഘട്ടത്തിലെ കലാകാരന്മാർ അവരുടെ കലാ നൈപുണ്യം കൊണ്ട് സൃഷ്ടിയുടെ സൗന്ദര്യം എല്ലാവരും തിരിച്ചറിയാൻ സഹായകമാകുന്നതിനായി പ്രാർത്ഥനയിൽ കലാകാരന്മാരെ ഓർമ്മിക്കാം.

സെപ്റ്റംബർ
ഇടവകകൾ

നമ്മുടെ ഇടവകകൾ പ്രേഷിതചൈതന്യത്താൽ പ്രേരിതമായി വിശ്വാസം പ്രഘോഷിക്കപ്പെടുകയും ഉപവി പ്രത്യക്ഷമാവുകയും ചെയ്യുന്ന സ്ഥലങ്ങളാകാൻ ഈ മാസം പ്രാർത്ഥിക്കാം.

ഒക്ടോബർ
തൊഴിലാളികൾക്കും തൊഴിലില്ലാത്തവർക്കും വേണ്ടി

എല്ലാ തൊഴിലാളികൾക്കും ബഹുമാനം ലഭിക്കാനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, തൊഴിലില്ലാത്തവർക്കു പൊതു നന്മയ്ക്കു വേണ്ടി സംഭാവന ചെയ്യാൻ അവസരം ലഭിക്കുന്നതിനു വേണ്ടിയും നമുക്കു പ്രാർത്ഥിക്കാം.

നവംബർ                                                                                                                       ഏഷ്യയിലെ ക്രൈസ്തവർ

ഏഷ്യയിലെ ക്രൈസ്തവർ വാക്കിലും ചെയ്തികളിലും സുവിശേഷത്തിനു സാക്ഷ്യം വഹിക്കുന്നതിനു വേണ്ടിയും, മറ്റു മതങ്ങളുമായി സംവാദവും, സമാധാനവും, പരസ്പര മനസ്സിലാക്കലും പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി നവംബറിൽ പ്രാർത്ഥിക്കാം.

ഡിസംബർ
പ്രായം ചെന്നവർക്കു വേണ്ടി

കുടുംബത്തെയും ക്രിസ്തീയ സമൂഹങ്ങളെയും നില നിർത്തിയ പ്രായം ചെന്നവർ അവരുടെ ജ്ഞാനവും അനുഭവവും ക്രിസ്തീയ വിശ്വാസം വ്യാപിപ്പിക്കുന്നതിനും പുതിയ തലമുറയെ വാർത്തെടുക്കുന്നതിനും ഉപയോഗിക്കുന്നതിനായി നമുക്കു പ്രാർർത്ഥിക്കാം.

 

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.