ഉത്തരവാദിത്വങ്ങള്‍ പൂര്‍ണ്ണതയോടെ നിര്‍വഹിക്കാന്‍ സഹായിക്കുന്ന പ്രാര്‍ത്ഥന 

നമ്മുടെ ഉത്തരവാദിത്വങ്ങള്‍ അതിന്റെ പൂര്‍ണ്ണതയില്‍ നിര്‍വഹിക്കുമ്പോഴാണ് നാം വിശ്വസ്തരാകുന്നത്. നമ്മുടെ ഉത്തരവാദിത്വങ്ങള്‍ അത് എത്ര ചെറുതാണെങ്കിലും അത് ആത്മാര്‍ത്ഥമായി ചെയ്യുമ്പോള്‍ നാം മറ്റുള്ളവര്‍ക്ക് മുന്‍പില്‍ ബഹുമാനിതരും മതിപ്പുള്ളവരും ആയി തീരും.

എന്നാല്‍ ചില സമയങ്ങളില്‍ നമുക്ക് നമ്മുടെ ഉത്തരവാദിത്വങ്ങളില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരും. അതിനു പല കാരണങ്ങള്‍ ഉണ്ടാകും. നാം നിസഹായരായി നില്‍ക്കുന്ന അവസരങ്ങളില്‍ നമുക്ക് ഒരു ദൈവമുണ്ട് എന്ന ചിന്ത നമ്മെ പ്രത്യാശയിലേയ്ക്ക് കൈപിടിച്ചു ഉയര്‍ത്തും. ഇത്തരം സന്ദര്‍ഭങ്ങളില്‍ നമ്മെ ശക്തരാക്കുവാന്‍ സഹായിക്കുന്ന ഒരു പ്രാര്‍ത്ഥന ഇതാ:

‘ പിതാവേ അങ്ങയെ കൂടാതെ ഒന്നും ചെയ്യാന്‍ എനിക്ക് കഴിയില്ല. ജീവിതത്തില്‍ ആത്മീയവും മാനസികവുമായ സംഘര്‍ഷങ്ങള്‍ നേരിടുന്ന ഈ സമയം അങ്ങയുടെ കൃപാവരം എന്റെ ഹൃദയത്തിലേയ്ക്ക് ഒഴുക്കി എന്നെ സുഖപ്പെടുത്തണം എന്നും അങ്ങയുടെ പാതയില്‍ എന്നെ നയിക്കണം എന്നും താഴ്മയായി യാചിക്കുന്നു. അങ്ങയുടെ കരുണ എന്നിലേയ്ക്ക് ഒഴുക്കാന്‍ അങ്ങ് ആഗ്രഹിക്കുന്നു എന്ന് എനിക്കറിയാം. അങ്ങയുടെ കരുണയില്‍ ഞാന്‍ വിശ്വസിക്കുന്നു. അതിനാല്‍ എനിക്ക് ആവശ്യമുള്ളതെല്ലാം അങ്ങ് എനിക്ക് തരും എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.

ഞാന്‍ എന്റെ ചുമതലകള്‍ പുനഃപരിശോധിക്കുമ്പോള്‍ എവിടെയൊക്കെ ഞാന്‍ മാറ്റം വരുത്തണം എന്ന് എനിക്ക് കാണിച്ചു തരുന്ന പ്രകാശം എന്നിലേയ്ക്ക് ചൊരിയണമേ. എന്റെ ഹൃദയം ഞാന്‍ ചെയ്യുന്നതിനേക്കാള്‍ അഗാധമായി സ്‌നേഹിക്കുന്നു എന്നും ഇപ്പോള്‍ ഞാന്‍ ചെയ്യുന്നതിലും കൂടുതല്‍ അങ്ങ് ആഗ്രഹിക്കുന്നു എന്നും അങ്ങേയ്ക്ക് അറിയാമല്ലോ. അതിനാല്‍ അങ്ങില്‍ ഞാന്‍ ശരണം വയ്ക്കുന്നു. എന്നെ രൂപാന്തരപ്പെടുത്തുവാന്‍  ധൈര്യവും നിലനില്‍ക്കാനുള്ള ശക്തിയും എങ്ങനെ തീരുമാനമെടുക്കണമെന്ന് ജ്ഞാനം നല്‍കുന്ന നിന്റെ കൃപയില്‍ ഞാന്‍ ആശ്രയിക്കുന്നു.

ഈശോയെ അങ്ങില്‍ ഞാന്‍ ശരണം വയ്ക്കുന്നു. ആമ്മേന്‍’

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.