ലോക കുടുംബസമ്മേളനത്തിനുള്ള ഔദ്യോഗിക പ്രാര്‍ത്ഥന വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു

ലോക കുടുംബസമ്മേളനത്തിനുള്ള ഔദ്യോഗിക പ്രാര്‍ത്ഥന വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. അടുത്ത വര്‍ഷം റോമിലാണ് ലോക കുടുംബസമ്മേളനം നടക്കുന്നത്. ജൂണ്‍ 22 മുതല്‍ 26 വരെ തീയതികളിലായിരിക്കും സമ്മേളനം. ഡിസാസ്റ്ററി ഫോര്‍ ലെയ്റ്റി ഫാമിലി ആന്റ് ലൈഫ് ആണ് പ്രാര്‍ത്ഥന പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ വര്‍ഷം ജൂണ്‍ 23 മുതല്‍ 27 വരെയായിരുന്നു ലോക കുടുംബസമ്മേളനം നടക്കേണ്ടിയിരുന്നത്. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ സമ്മേളനം അടുത്ത വര്‍ഷത്തേയ്ക്ക് മാറ്റുകയായിരുന്നു.

കുടുംബസ്‌നേഹം: വിശുദ്ധിയിലേയ്ക്കുള്ള വിളിയും വഴിയും എന്നതാണ് സമ്മേളന വിഷയം. ഈ വിഷയത്തില്‍ നിന്നു പ്രചോദനം സ്വീകരിച്ചുകൊണ്ടാണ് പ്രാര്‍ത്ഥന രചിക്കപ്പെട്ടിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.