നോമ്പുകാലത്ത് ശാന്തത പാലിക്കുവാനുള്ള പ്രാർത്ഥന

ശാന്തത പരിശീലിക്കുവാനുള്ള അനുയോജ്യമായ സമയമാണ് നോമ്പുകാലം. പ്രത്യേകിച്ച്, സമൂഹ മാധ്യമങ്ങളിലൂടെയുള്ള നമ്മുടെ ദീർഘവും മറ്റുള്ളവരെ വേദനിപ്പിക്കുന്നതുമായ സംഭാഷണങ്ങളിൽ നിന്നെല്ലാം. നോമ്പുകാലത്ത് നമ്മുടെ ജീവിതം എങ്ങനെ നയിക്കാമെന്നു യേശു തന്റെ ജീവിതത്തിലൂടെ നമുക്ക് കാണിച്ചു തരുന്നുണ്ട്.

നാം എപ്പോഴും ഓർത്തിരിക്കേണ്ട ഒരു കാര്യം പീഡനകൾക്കിടയിലും അവിടുന്ന് മൗനം പാലിച്ചു എന്നുള്ളതാണ്. വിവിധ കാര്യങ്ങളെക്കുറിച്ച്, അത് ശെരിയാണെങ്കിലും, മറ്റുള്ളവരുമായി തർക്കിക്കുന്നതിനേക്കാൾ നിശ്ശബ്ദതത പാലിക്കുന്നത് ചിലപ്പോൾ കൂടുതൽ ഫലപ്രദമാണ്. സമൂഹ മാധ്യമങ്ങളിൽ ഇത് കൂടുതലായും സംഭവിക്കാറുണ്ട്. അവിടെ മറ്റുള്ളവരോട് മോശം അഭിപ്രായങ്ങളോ കഠിനമായ ശാസനകളോ ഉപയോഗിച്ച് പ്രതികരിക്കാൻ നാം പലപ്പോഴും പ്രലോഭിതരാകുകയാണ് പതിവ്.

അതിനാൽ, ഇത്തവണത്തെ നോമ്പിനെ എങ്ങനെ സമീപിക്കണമെന്നു പ്രാർത്ഥനാപൂർവ്വം ചിന്തിക്കുക. നിശ്ശബ്ദതയെന്ന വലിയ ഗുണത്തെയാണ് ഹൃദയത്തോട് ചേർക്കുവാൻ ആഗ്രഹിക്കുന്നതെങ്കിൽ അതിനുവേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ബോധപൂർവ്വം പ്രവർത്തിക്കുകയും ചെയ്യുക. വിശുദ്ധ ക്ലോഡ് ഡി ല കൊളംബിയർ രചിച്ച ശാന്തത കൈവരിക്കുന്നതിനായി ഉള്ള ഒരു പ്രാർത്ഥനയുണ്ട്. അത് നമുക്കും ഏറ്റു ചൊല്ലാവുന്നതാണ്.

“ഈശോയെ, ഒരായിരം ആളുകൾ സാക്ഷികളെന്നു പറഞ്ഞു അങ്ങേയ്ക്കെതിരെ അണിനിരന്നു. യാതൊരു കാരണമോ തെളിവുകളോ ഇല്ലാതെ അങ്ങയുടെ മേൽ കുറ്റമാരോപിക്കുന്നു. അവർ പരസ്പര വിരുദ്ധമായി സംസാരിക്കുന്നു. എങ്കിലും, ദൈവമേ അങ്ങ് മൗനം പാലിച്ചുവല്ലോ. ഞാനും നിശ്ശബ്ദത പാലിക്കുന്നു. അങ്ങ് പഠിപ്പിച്ച നിശ്ശബ്ദതയെന്ന വലിയ പാഠം ഏറ്റവും ആരാധ്യമാണെന്നു ഞാൻ മനസ്സിലാക്കുന്നു. കർത്താവേ, എത്ര വലിയ വേദനകൾക്കിടയിലാണ് അങ്ങ് മൗനം പാലിച്ചത്. വളരെ പ്രധാനപ്പെട്ട ഒരവസരത്തിൽ പോലും സംസാരിക്കുവാനുള്ള അവസരത്തെ അങ്ങ് ഒരിക്കൽപോലുമുപയോഗിച്ചില്ലല്ലോ. അതിനാൽ തന്നെ പരാതികൾ പറയുന്നതിനും അമിത സംഭാഷണത്തിനും ഇനി എന്റെ ജീവിതത്തിൽ സ്ഥാനമില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു. വലിയ ഞെരുക്കങ്ങൾ വന്നാലും നിശ്ശബ്ദതത പാലിക്കുവാനുള്ള വലിയ കൃപയ്ക്കായി ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു. ആമേൻ.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.