മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന: നവംബർ 5

november-5രക്തസാക്ഷികള്‍ 

വിശ്വാസത്തിനുവേണ്ടി ജീവന്‍ ഹോമിച്ച രക്തസാക്ഷികളായ എല്ലാ സഹോദരങ്ങളെയും ഓര്‍ത്ത് പ്രാര്‍ത്ഥിക്കുന്നു. പീഢന നിമിഷങ്ങളില്‍ അവര്‍ പ്രദര്‍ശിപ്പിച്ച വിശ്വാസദാര്‍ഢ്യം എന്നും കൈമുതലായി സൂക്ഷിക്കാന്‍ ഞങ്ങളെയും അനുഗ്രഹിക്കേണമേ. ദൈവമേ, അങ്ങേയ്ക്കു വേണ്ടിയും അങ്ങേ രാജ്യത്തിനു വേണ്ടിയും പീഢ സഹിക്കുന്നവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട സ്വര്‍ഗ്ഗരാജ്യത്തില്‍ എല്ലാ വിശുദ്ധരോടുമൊപ്പം അങ്ങയെ കണ്ട് ആനന്ദിക്കുവാന്‍ ഈ സഹോദരാത്മാക്കളെ അനുഗ്രഹിക്കേണമേ. അവരുടെ  മാതൃക പിന്തുടര്‍ന്ന് വിശ്വാസത്തില്‍ അടിയുറച്ച് വളരാനും പരീക്ഷണങ്ങളെയും പീഢനങ്ങളേയും ധൈര്യത്തോടെ നേരിടുവാനും ഞങ്ങളെയും അനുഗ്രഹിക്കേണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, ആമ്മേന്‍.

candle-animated_grandeശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടിയുള്ള ജപം

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ അനുഗ്രഹമുണ്ടായിരിക്കട്ടെ.

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്റെ വിലമതിക്കാനാവാത്ത തിരുരക്തത്തെപ്രതി മരിച്ചവരുടെമേല്‍ കൃപയുണ്ടായിരിക്കണമേ.

1 സ്വര്‍ഗ്ഗ, 1 നന്മ, 1 ത്രീത്വ (അഞ്ചു പ്രാവശ്യം ചൊല്ലുക)

നിങ്ങളുടെ മരിച്ച പ്രിയപെട്ടവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു

മരണം മൂലം നിങ്ങളിൽ നിന്നും വേർപിരിഞ്ഞ നിങ്ങളുടെ പ്രിയപെട്ടവർക്കുവേണ്ടി ഞങ്ങളും പ്രാർത്ഥിക്കുന്നു. നിങ്ങളുടെ പ്രിയപെട്ടവരെ ഞങ്ങളുടെ വി. കുർബാന അർപ്പണത്തിലും പ്രാർത്ഥനയിലും സ്മരിക്കുന്നു.

ചെറിയ ഒപ്പീസ് പുസ്തക രൂപത്തിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.