മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന: നവംബർ 18

ദേവാലയ ശുശ്രൂഷികള്‍

സ്‌നേഹപിതാവായ ദൈവമേ, മരണംമൂലം ഞങ്ങളില്‍ നിന്ന് അകന്ന് പോയ എല്ലാ ദേവാലയ ശുശ്രൂഷികളേയും ഓര്‍ക്കുന്നു. ദേവാലയത്തിന്റെ പരിപാവനതയെ കാത്തുസൂക്ഷിക്കാനും, കൃപയുടെ നീര്‍ച്ചാലുകള്‍ ഒഴുക്കുന്ന കൂദാശയില്‍ പങ്കുചേരാനും സഹായിക്കാനും അത്യല്‍സാഹം കാണിച്ച അവരുടെ ആത്മാക്കള്‍ക്ക് നിത്യവിശ്രമം നല്‍കണമേ. അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവിന്റെ നാമത്തില്‍ ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ കേട്ടരുളേണമേ, ആമ്മേന്‍.

candle-animated_grandeശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കുവേണ്ടിയുള്ള ജപം

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ അനുഗ്രഹമുണ്ടായിരിക്കട്ടെ.

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്റെ വിലമതിക്കാനാവാത്ത തിരുരക്തത്തെപ്രതി മരിച്ചവരുടെമേല്‍ കൃപയുണ്ടായിരിക്കണമേ.

1 സ്വര്‍ഗ്ഗ, 1 നന്മ, 1 ത്രീത്വ (അഞ്ചു പ്രാവശ്യം ചൊല്ലുക)

ചെറിയ ഒപ്പീസ് പുസ്തക രൂപത്തിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.